ഡയലോഗും പേരും വേണ്ട, അപ്പിയറൻസ് തന്നെ ധാരാളം; ലോകയിലെ സോഫയിൽ നിന്നും സിംഹാസനത്തിലേക്ക് ഈ നടൻ
text_fieldsകാട്ടാളൻ സിനിമയുടെ പോസ്റ്റർ
ചരിത്രം തിരുത്തിക്കുറിച്ച് വിജയത്തിലേക്ക് കുതിക്കുന്ന ലോക സിനിമയിൽ പ്രേക്ഷകരെ ഏറെ വശീകരിച്ച ഒരു കഥാപാത്രമുണ്ട്. പേരോ ഡയലോഗോ ഇല്ലെങ്കിലും സിനിമ കണ്ടിറങ്ങിയവർക്ക് ആ നടൻ പ്രിയപ്പെട്ടതായി. ഒരു സോഫയിലിരുന്ന് അപ്പിയറൻസിലൂടെ മാത്രം പ്രേഷകരുടെ കൈയടി നേടിയ കഥാപാത്രത്തിന് ആരാധകരേറെയാണ്. ഷിബിൻ എസ്. രാഘവ് എന്നാണ് ഈ നടന്‍റെ പേര്.
തൃശൂർ സ്വദേശിയായ ഷിബിൻ പ്രമുഖ മോഡലാണ്. മോഡലിങ്ങിൽ നിന്നും ലോക സംവിധായകൻ ഡൊമിനിക്ക് സി.അരുൺ ഇദ്ദേഹത്തെ വെള്ളിത്തിരയിലെത്തിച്ചത് വെറുതേ ആയില്ല. അത്രമാത്രം സ്വീകാര്യത ഈ കഥാപാത്രത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഷിബിന് വീണ്ടുമൊരു സിനിമയിൽ അവസരം ലഭിച്ചിരിക്കുകയാണ്.
വൻ വിജയം നേടിയ മാർക്കോക്കു ശേഷം ക്യൂബ്സ് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ,പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിലാണ് അടുത്തതായി ഷിബിൻ അഭിനയിക്കുന്നത്. ആന്‍റണി വർഗീസ് (പെപ്പെ )നായകനാകുന്ന ഈ ചിത്രത്തിന്‍റെ അരങ്ങിലും അണിയറയിലും ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകളുടെ നിറസാന്നിദ്ധ്യമാണുള്ളത്.
മാർക്കോക്കു മുകളിൽ ആക്ഷൻ രംഗങ്ങളും, സാങ്കേതിക മികവുമായിട്ടാണ് കാട്ടാളൻ എത്തുക. വൻ മുടക്കുമുതലിൽ അതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ അവസാനം ആരംഭിക്കും. ഇന്ത്യക്കകത്തും പുറത്തുമായിട്ടാണ് ചിത്രീകരണം പൂർത്തിയാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

