സൗബിൻ, മംമ്ത, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ...; 'ലൈവി'ന് തുടക്കം
text_fields'ഒരുത്തി'ക്ക് ശേഷം വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ലൈവ്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു. അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങോടെയാണ് ആരംഭം കുറിച്ചത്. ഫിലിംസ് 24 ആൻഡ് ദർപ്പൺ ബംഗേജാ പ്രസൻസിന്‍റെ ബാനറിൽ ദർപ്പൺ ബംഗ്രേജാ, നിധിൻ കുമാർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
നിർമ്മാതാക്കൾ, സംവിധായകൻ വി.കെ. പ്രകാശ്, തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു, അഭിനേതാക്കളായ സൗബിൻ ഷാഹിർ, മംമ്താ മോഹൻദാസ്, ഷൈൻ ടോം ചാക്കോ, പ്രിയാ വാര്യർ എന്നിവർ ചടങ്ങിനെത്തി. എസ്. സുരേഷ് ബാബുവാണ് രചന നിർവ്വഹിക്കുന്നത്. 'ഒരുത്തി'ക്ക് ശേഷം വി.കെ. പ്രകാശും എസ്. സുരേഷ് ബാബുവും വീണ്ടും ഒത്തുചേരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അൽഫോൻസ് ജോസഫിന്‍റേതാണു സംഗീതം. നിഖിൽ എസ്. പ്രവീൺ ഛായാഗ്രഹണവും സുനിൽ എസ്. പിള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.
കലാസംവിധാനം - ദുണ്ടു രാജിവ് രാധ, മേക്കപ്പ് -രാജേഷ് നെന്മാറ, കോസ്റ്റ്യും ഡിസൈൻ - ആദിത്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ആഷിക്ക് കെ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

