'മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തി, ഇനി അത് ആവർത്തിക്കരുത്'; ലിസ്റ്റിന്‍റെ പ്രസ്താവന ചർച്ചയാകുന്നു
text_fieldsലിസ്റ്റിൻ സ്റ്റീഫൻ
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരികൊളുത്തിയെന്ന നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്‍റെ പ്രസ്താവനയിൽ വിവാദം പുകയുന്നു. ഒരു സിനിമയുടെ ലോഞ്ചിങ് ചടങ്ങിനിടെയാണ് നടന്‍റെ പേര് പറയാതെ ലിസ്റ്റിൻ വിമർശിച്ചത്. ‘‘മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ട്.
വലിയൊരു മാലപ്പടക്കത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ, ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും’’ -ഇതായിരുന്നു ലിസ്റ്റിന്‍റെ വാക്കുകൾ.
ഇതിൽ സമൂഹ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. കൃത്യമായ കാരണം പറയാതെയും ആളെ വ്യക്തമാക്കാതെയുമുള്ള ഇത്തരം ഒളിയമ്പുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കൂവെന്നാണ് പ്രധാന വിമർശനം. വിവാദം സിനിമയുടെ പ്രമോഷനും ചര്‍ച്ചകള്‍ സജീവമാക്കുന്നതിനുമാണെന്നായിരുന്നു മറ്റു ചില കമന്‍റുകള്‍. ലിസ്റ്റിൻ സ്റ്റീഫൻ ഉദ്ദേശിച്ച നടൻ നിവിൻ പോളിയാണെന്ന തരത്തിലും ചർച്ചകൾ വ്യാപകമായി.
അതേസമയം, മലയാള സിനിമയിലെ നടന്മാരെയാകെ സംശയനിഴലിൽ നിർത്തുന്ന ലിസ്റ്റിൻ സ്റ്റീഫന്‍റെ പ്രസ്താവന അനുചിതവും ചട്ടവിരുദ്ധവുമാണെന്ന് നിർമാതാവ് സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു. മലയാള സിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ലിസ്റ്റിനെ നിർമാതാക്കളുടെ സംഘടനയിൽനിന്ന് പുറത്താക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

