ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി; ‘ഹോംബൗണ്ടി’നൊപ്പം മത്സരിച്ചത് 23 ചിത്രങ്ങൾ
text_fieldsബജറ്റിലും കഥപറച്ചിലിന്‍റെ നിലവാരത്തിലും ഇന്ത്യൻ സിനിമ വർഷം തോറും വളരുകയാണ്. ഇപ്പോഴിതാ, 2026ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി നീരജ് ഗായ്‍വാൻ സംവിധാനം ചെയ്ത ‘ഹോംബൗണ്ട്’ തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരേന്ത്യൻ ഗ്രാമത്തിൽ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് ഹോംബൗണ്ട് പറയുന്നത്. പൊലീസ് ഓഫിസർമാരാകുക എന്നതാണ് അവരുടെ സ്വപ്നം. ദി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച 'ടേക്കിങ് അമൃത് ഹോം' എന്ന ലേഖനമാണ് സിനിമക്ക് പ്രചോദനമായത്. ജാതി-മത വിവേചനങ്ങൾ നേരിടുന്ന ഇന്ത്യൻ യുവാക്കളുടെയും കഥയാണ് ‘ഹോംബൗണ്ട്’.
കാൻസ് ചലച്ചിത്രമേളയിൽ ആദ്യം പ്രദർശിപ്പിച്ച ചിത്രം പിന്നാലെ ടൊറന്‍റോ ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ടു. സെപ്റ്റംബർ 26ന് ഹോംബൗണ്ട് തിയറ്ററുകളിൽ എത്തും. ധർമ പ്രൊഡക്ഷൻ നിർമിച്ച ചിത്രത്തിൽ ഇഷാൻ ഖട്ടർ, വിശാൽ ജേത്വ, ജാൻവി കപൂർ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യയിലുടനീളമുള്ള മറ്റ് 23 ചിത്രങ്ങളുടെ കടുത്ത മത്സരത്തെ പരാജയപ്പെടുത്തിയാണ് ‘ഹോംബൗണ്ട്’ തെരഞ്ഞെടുക്കപ്പെട്ടത്.
മത്സരത്തിൽ പങ്കെടുത്ത 24 സിനിമകൾ
1. ഐ വാണ്ട് ടു ടോക്ക് (ഹിന്ദി)
2. തൻവി ദി ഗ്രേറ്റ് (ഹിന്ദി)
3. ദി ബംഗാൾ ഫയൽസ് (ഹിന്ദി)
4. പുഷ്പ 2 (തെലുങ്ക്)
5. ഹോംബൗണ്ട് (ഹിന്ദി)
6. കേസരി ചാപ്റ്റർ 2 (ഹിന്ദി)
7. സൂപ്പർബോയ്സ് ഓഫ് മാലേഗാവ് (മറാത്തി)
8. സ്ഥൽ (മറാത്തി)
9. കണ്ണപ്പ (തെലുങ്ക്)
10. മെറ്റാ ദി ഡാസ്‌ലിങ് ഗേൾ (സൈലൻറ് ഫിലിം)
11. സബാർ ബോണ്ട (മറാത്തി)
12. ദശാവതാർ (മറാത്തി)
13. വനവാസ് (മറാത്തി)
14. പാനി (മറാത്തി)
15. ഗാന്ധി താത്ത ചേറ്റു (തെലുങ്ക്)
16. ആത തമ്പയ്ച നായ് (മറാത്തി)
17. കുബേര (തെലുങ്ക്)
18. ബൂങ് (മണിപ്പൂരി)
19. സംക്രാന്തികി വാസ്തുന്നം (തെലുങ്ക്)
20. ഹ്യൂമൻസ് ഇൻ ദ ലൂപ്പ് (ഹിന്ദി)
21. ജുഗ്നുമ (ഹിന്ദി)
22. ഫൂലെ (ഹിന്ദി)
23. വീര ചന്ദ്രഹാസ (കന്നഡ)
24. പൈർ (ഹിന്ദി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

