ക്രിസ്മസ് ആഘോഷങ്ങൾ പങ്കുവെച്ച് ലിസി; ശരത് കുമാറും രാധികയും സംഘടിപ്പിച്ച വിരുന്നിൽ പ്രിയ താരങ്ങൾ ഒത്തുകൂടി
text_fieldsലിസി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ
ഈ വർഷത്തെ ക്രിസ്മസ് സുഹൃത്തുകളോടൊത്ത് ആഘോഷമാക്കി മലയാളത്തിന്‍റെ പ്രിയ നടി ലിസി ലക്ഷ്മി. ശരത് കുമാറും ഭാര്യ രാധിക ശരത് കുമാറും സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ സിനിമ മേഖലയിലെ പ്രശസ്ത താരങ്ങൾ പങ്കെടുത്തു. ചെന്നൈയിൽ വെച്ചു നടന്ന പരിപാടിയിൽ ശോഭന, തൃഷ, നടൻ ശിവ കാർത്തികേയൻ, ലിസി ലക്ഷ്മി, ഖുശ്ബു, രമ്യാ കൃഷ്ണൻ, സംഗീത, അശോക് സെൽവൻ എന്നിവർ മുഖ്യാതിഥികളായി. ഏവർക്കും ക്രിസ്മസ് പുതുവത്സരാശംസകൾ നേർന്നുകൊണ്ട് ലിസി തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
എല്ലാവർഷവും ഒരിക്കെലെങ്കിലും സുഹൃത്തുകൾക്കൊപ്പം ഒത്തുചേരാറുള്ള താരമാണ് ലിസി. ഈ വർഷം ഒക്ടോബറിൽ 80 കളിലെ താരങ്ങളുടെ ഒത്തുചേരൽ സംഘടിപ്പിച്ചിരുന്നു. ലിസിയുടെ ആശയത്തിൽ ഉൾത്തിരിഞ്ഞ സംഗമത്തിൽ ബോളിവുഡിലെയും ദക്ഷിണേന്ത്യൻ സിനിമയിലെയും നിരവധി പ്രമുഖ താരങ്ങളാണ് പങ്കെടുത്തത്. പുലിത്തോൽ തീമിലെ വസ്ത്രങ്ങളിൽ എത്തിയ താരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. രാജ്‌കുമാർ സേതുപതിയുടേയും ശ്രീപ്രിയയുടെയും വീടാണ് അന്ന് സംഗമത്തിന് ആതിഥേയത്വം വഹിച്ചത്. സംഗമത്തിന്റെ പത്താം വാർഷികം 2019ൽ ഹൈദരാബാദിലെ ചിരഞ്ജീവിയുടെ വീട്ടിൽ വെച്ച് നടന്നിരുന്നു. ഇത്തരത്തിൽ പഴയ തലമുറയിലെ താരങ്ങൾ അവരുടെ സൗഹൃദം പുതുക്കാൻ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തുകയാണ്.
ക്രിസ്മസ് ആഘോഷത്തിൽ പഴയ തലമുറയിലേയും പുതിയ തലമുറയിലെയും പ്രശസ്തർ പങ്കെടുത്തു. പ്രിയ താരങ്ങളെ ഒരേ ഫ്രേമിൽ കണ്ട സന്തോഷം ആരാധകർ കമന്‍റ് ചെയ്തു. ഈ ക്രിസ്മസ് ഏവർക്കും സന്തോഷവും സമാധാമവും സ്നേഹവും നൽകട്ടെയെന്ന് ആശംസിച്ചുകൊണ്ട് ശരത്കുമാറും രാധികയും സമൂഹ മാധ്യമങ്ങളിൽ കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

