Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സാലാ ക്രോസ് ബ്രീഡ് വിജയ് ദേവരകൊണ്ടയുടെ ലൈഗർ ട്രെയിലർ റിലീസ് ചെയ്ത് ദുൽഖർ
cancel

'സാലാ ക്രോസ് ബ്രീഡ്' വിജയ് ദേവരകൊണ്ടയുടെ 'ലൈഗർ' ട്രെയിലർ റിലീസ് ചെയ്ത് ദുൽഖർ

text_fields
bookmark_border
Listen to this Article

തെന്നിന്ത്യൻ സൂപ്പർതാരം വിജയ് ദേവരകൊണ്ട നായകനായ ലൈഗറിന്‍റെ ട്രെയിലര്‍ പുറത്ത് പുറത്തിറങ്ങി. 'ഇത് ലയണിനും ടൈഗറിനും ജനിച്ച ക്രോസ് ബ്രീഡ്', എന്ന വിശേഷണത്തോടെ പുറത്തുവന്ന ട്രെയിലര്‍ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. വിജയ് ദേവരകൊണ്ട വിക്കുള്ള കഥാപാത്രമായാണ് എത്തുന്നത്.

നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് മലയാളം ട്രെയിലര്‍ പുറത്തിറക്കിയത്. ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന യുവാവിന്‍റെ ശ്രമങ്ങളാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ട്രെയിലറിൽ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും വരവറിയിക്കുന്നുണ്ട്. ബോളിവുഡ് താരം അനന്യ പാണ്ഡെ നായികയാകുന്ന ​'ലൈഗർ' സംവിധാനം ചെയ്യുന്നത്, തെലുങ്കിലെ ഹിറ്റ്മേക്കറായ പുരി ജ​ഗന്നാഥ് ആണ്. രമ്യാ കൃഷ്ണൻ പ്രാധാന്യമുള്ള വേഷത്തിലുണ്ട്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്‍റെ വിതരണം. ഹിന്ദി, തെലുഗ് ഭാഷകളിൽ പ്രദര്‍ശനത്തിനെത്തുന്ന ലൈഗർ, തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കും.

മണി ശര്‍മയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കരൺ ജോഹറിനൊപ്പം പുരി ജഗന്നാഥും നടി ചാർമി കൗറും അപൂർവ മെഹ്തയും ചേർന്നാണ് ലൈഗർ നിർമിക്കുന്നത്. ഓഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LIGER Malayalam TRAILER released starring Vijay Deverakonda
Next Story