ലിബർട്ടി പ്രൊഡക്ഷൻസ് വീണ്ടും നിർമ്മാണ രംഗത്തേക്ക്, സംവിധാനം മറിമായം പരമ്പരയിലെ താരങ്ങളായ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസനും
text_fieldsമലയാളത്തിലെ മുൻനിര ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ലിബർട്ടി പ്രൊഡക്ഷൻസ് ഒരിടവേളക്കുശേഷം വീണ്ടും നിർമ്മാണ രംഗത്തേക്ക് കടന്നു വരുന്നു. മറിമായം എന്ന പരമ്പരയിലൂടെ ഏറെ ശ്രദ്ധേയരായ മണികണ്ഠൻ പട്ടാമ്പി - സലിം ഹസൻ എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇവരുടെ ഒരു ചിത്രം നിർമ്മിക്കണമെന്നത് തൻ്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു, അതാണ് ഇപ്പോൾ പ്രാവർത്തികമാകുന്നതെന്ന് നിർമ്മാതാവായ ലിബർട്ടി ബഷീർ പറഞ്ഞു.
അബ്കാരി, ഇൻസ്പെക്ടർ ബൽറാം, നായർസാബ്, വർത്തമാനകാലം, പൂച്ചക്കാരു മണികെട്ടും, ബൽറാം VS താരാദാസ് തുടങ്ങി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച കമ്പനിയാണ് ലിബർട്ടി പ്രൊഡക്ഷൻസ്.
കലാപരവും സാമ്പത്തികവുമായി മികച്ച വിജയം നേടിയ ബ്ലെസ്സി- മമ്മൂട്ടി ചിത്രമായ കാഴ്ച്ച, വിജി തമ്പിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായ ബഡാ ദോസ്ത് എന്നീ ചിത്രങ്ങൾ വിതരണം നടത്തുകയും ചെയ്തു കൊണ്ട് ലിബർട്ടി പ്രൊഡക്ഷൻസ് മലയാള സിനിമയിലെ മികച്ച ചലച്ചിത്ര നിർമ്മാണ സ്ഥാപനമായി മാറി. വൻ മുതൽ മുടക്കിൽ നിർമ്മിച്ച ബൽറാം Vട താരാദാസാണ് ലിബർട്ടി പ്രൊഡക്ഷൻസിലൊരുങ്ങിയ അവസാന ചിത്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

