Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിജയ് - ലോകേഷ് കനകരാജ്...

വിജയ് - ലോകേഷ് കനകരാജ് ചിത്രത്തിന് പേരിട്ടു; ടൈറ്റിൽ ടീസർ പുറത്ത്

text_fields
bookmark_border
വിജയ് - ലോകേഷ് കനകരാജ് ചിത്രത്തിന് പേരിട്ടു; ടൈറ്റിൽ ടീസർ പുറത്ത്
cancel

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടു. ‘ലിയോ’ എന്നാണ് ചിത്രത്തിന് നൽകിയ പേര്. ബ്ലഡി സ്വീറ്റ് -എന്ന് ടാഗ് ലൈനും നൽകിയിട്ടുണ്ട്.

അനിരുദ്ധ് സംഗീതം നൽകിയ ബ്ലഡി സ്വീറ്റ് എന്ന ​ഗാനത്തോടെയുള്ള ടൈറ്റിൽ ടീസറും ടീം പുറത്തുവിട്ടിട്ടുണ്ട്.

കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. ലോകേഷ് സിനിമാറ്റിക് യൂനിവേഴ്സിൽ ഉൾപ്പെടുന്നതാണ് ചിത്രം.

നിരവധി പേരുകളാണ് ഇതിനോടകം ആരാധകരുടെ ഇടയിൽ ചർച്ചയിലുണ്ടായിരുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൻസൂർ അലി ഖാൻ എന്നിവർക്ക് പുറമേ മലയാളത്തിൽ നിന്ന് മാത്യു തോമസും ചിത്രത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Vijaylokesh kanagarajLeo movie
News Summary - LEO Vijay Lokesh Kanagaraj film
Next Story