Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എത്തി... തീ പാറും ‘ലിയോ’ ട്രെയ്‍ലർ

text_fields
bookmark_border
ട്രെയ്‍ലറിൽ മാത്യു തോമസും
LEO movie
cancel

ദളപതി വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ‘ലിയോ’യുടെ തീ പാറും ട്രെയ്‍ലർ യുട്യൂബിൽ റിലീസ് ചെയ്തു. രണ്ട് മിനിറ്റ് 43 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയ്‍ലറിന് വൻ വരവേൽപാണ് ലഭിച്ചിരിക്കുന്നത്. തമിഴ് ട്രെയ്‍ലർ 30 മിനിറ്റുകൾക്കകം 30 ലക്ഷം പേരാണ് കണ്ടത്. ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞ ട്രെയ്‍ലറിന് ആയിരക്കണക്കിന് കമന്‍റുകളും മിനിറ്റുകൾക്കകം ലഭിച്ചു.

ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ഒക്ടോബർ 19ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലൻ മൂവീസ് റെക്കോഡ് തുകക്കാണ് സ്വന്തമാക്കിയത്.


14 വർഷങ്ങൾക്കുശേഷം വിജയ്ക്കൊപ്പം തൃഷ അഭിനയിക്കുന്ന ചിത്രമാണിത്. സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മൻസൂർ അലി ഖാൻ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. മലയാളിയുടെ പ്രിയ താരം മാത്യു തോമസും ലിയോയിൽ വേഷമിടുന്നു. അനിരുദ്ധാണ് മാസ് സംഗീതമൊരുക്കിയിരിക്കുന്നത്. അൻപറിവാണ് ആക്ഷൻ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LEO movie trailer released
Next Story