ഈ ആഴ്ച തിയറ്ററിൽ എത്തുന്ന മലയാള ചിത്രങ്ങൾ
text_fieldsമീശ
റിലീസ് തീയതി -ആഗസ്റ്റ് ഒന്ന്
എംസി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘മീശ’. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമിക്കുന്ന ചിത്രത്തിൽ കതിർ, ഹക്കിം ഷാ, ഷൈൻ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കി ഒരു രാത്രിയുടെ തീവ്രതയുടെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് രാജനും, എഡിറ്റിങ് മനോജുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ‘മീശ’യുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സൂരജ് എസ്. കുറുപ്പാണ്. ‘സരിഗമ മലയാള’ത്തിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. കലാസംവിധാനം മകേഷ് മോഹനനാണ്.
പ്രൈവറ്റ്
റിലീസ് തീയതി -ആഗസ്റ്റ് ഒന്ന്
മീനാക്ഷി അനൂപും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ്. നവാഗതനായ ദീപക് ഡിയോൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അന്നു ആന്റണിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. സി ഫാക്ടർ ദി എന്റർടൈൻമെന്റ് കമ്പനിയുടെ കീഴിൽ വി. കെ. ഷബീറാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അശ്വിൻ സത്യയാണ് സംഗീത സംവിധാനം. ജയ കൃഷ്ണയാണ് എഡിറ്റർ. ഫൈസൽ അലിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
സുമതി വളവ്
റിലീസ് തീയതി -ആഗസ്റ്റ് ഒന്ന്
വിഷ്ണുവും ശശിശങ്കറിന്റെ സംവിധാനത്തിൽ അർജുൻ അശോകൻ നായകനാകുന്ന ചിത്രമാണ് സുമതി വളവ്. 'മാളികപ്പുറം' ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. കല്ലേലികാവ് എന്ന ഗ്രാമത്തിലെ രസകരമായ കുടുംബബന്ധങ്ങളുടെ കഥയും ആ നാടിനെ ഭീതിപ്പെടുത്തുന്ന സുമതിയുടെ കഥയുമാണ് ചിത്രം പറയുന്നത്. തിരുവനന്തപുരത്തെ മൈലാമൂടിലുള്ള സുമതി വളവെന്ന സ്ഥലത്തെ ചുറ്റി പറ്റിയുള്ള പ്രേതകഥകളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെ.യു, ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

