Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഇത്​ ഇന്ദിരാഗാന്ധി...

'ഇത്​ ഇന്ദിരാഗാന്ധി തന്നെയാണോ..?', 'ബെൽ​ ബോട്ട'ത്തിൽ മുൻ​പ്രധാനമന്ത്രിയുടെ വേഷപ്പകർച്ചയിൽ അതിശയിപ്പിച്ച്​ ബോളിവുഡ്​ നടി

text_fields
bookmark_border
Lara Dutta
cancel
camera_alt

‘ബെൽ ബോട്ട’ത്തിൽ ഇന്ദിരാ ഗാന്ധിയായി ലാറ ദത്ത

മുംബൈ: ആ ​ട്രെയിലർ പുറത്തിറങ്ങിയപ്പോൾ സംസാര വിഷയം മുഴുവൻ ഇന്ദിരാഗാന്ധിയായുള്ള നടി ലാറ ദത്തയുടെ ഗംഭീര വേഷപ്പകർച്ചയെക്കുറിച്ചാണ്​. അക്ഷയ് കുമാര്‍ നായകനാകുന്ന 'ബെൽ ബോട്ടം' സിനിമയുടെ ട്രെയിലറാണ്​ ലാറയുടെ തകർപ്പൻ മേക്ക്​ ഓവർ കൊണ്ട്​ ശ്രദ്ധയാകർഷിക്കുന്നത്​. ആഗസ്റ്റ് 19നാണ്​ സിനിമയുടെ റിലീസ്.

ത്രീഡി ഫോര്‍മാറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ അക്ഷയിനും ലാറക്കും പുറമെ വാണി കപൂര്‍, ഹുമ ഖുറൈഷി എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നുണ്ട്​. ഇന്ദിരാഗാന്ധിയുമായി അതിശയിപ്പിക്കുന്ന സാമ്യതയാണ്​ ചിത്രത്തിൽ ലാറക്കുള്ളത്​. ഹെയർ ​സ്​റ്റൈൽ മുതൽ മേക്കപ്​ വരെ മികച്ചുനിന്നപ്പോൾ ട്രെയിലറിൽ പലർക്കും അത്​ ലാറയാണെന്ന്​ ആദ്യനോട്ടത്തിൽ മനസ്സിലായില്ല.


'ഇന്ദിരാ ഗാന്ധിയെ പോലെ മാതൃകാ വനിതയായ ഒരാളെ അവതരിപ്പിക്കുകയെന്നത്​ എന്നെ സംബന്ധിച്ച്​ മഹത്തായ ഉത്തരവാദിത്തമായിരുന്നു. എല്ലാവരും തിയറ്ററിൽപോയി സിനിമ കാണുമെന്ന്​ ഞാൻ പ്രത്യാശിക്കുന്നു. അവരുടെ ശരീരഭാഷ പിഴവു കൂടാതെ പകർത്തുകയെന്നതായിരുന്നു പ്രധാനം. ഇന്ദിരാഗാന്ധിയുടെ കാലത്തുണ്ടായ ഒരു വിമാന റാഞ്ചലുമായി ബന്ധപ്പെട്ട കഥയാണ്​ 'ബെൽ ബോട്ടം'പറയുന്നത്​. അത്തരമൊരു സന്ദർഭത്തിൽ അതിനാടകീയതകളൊന്നുമില്ലാതെ അവരെ തനതുശൈലിയിൽ അവതരിപ്പിക്കുകയെന്നത്​ മുഖ്യമായിരുന്നു. ഏറെ ആസ്വദിച്ചാണ്​ ഞാനത്​ ചെയ്​തത്​' -ലാറ ദത്ത പറഞ്ഞു. ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അവസരത്തിനായി ഒരുപാട്​ ഹോംവർക്ക്​ ചെയ്​തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.


ലഖ്​നോ സെന്‍ട്രല്‍, ഡി-ഡേ, ഹീറോ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ രഞ്ജിത് തിവാരിയാണ് ബെൽബോട്ടത്തിന്‍റെ സംവിധായകൻ. സ്വിറ്റ്സര്‍ലൻഡായിരുന്നു പ്രധാന ലൊക്കേഷൻ.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indira GandhiLara DuttaBellBottom
News Summary - Lara Dutta opens up on her UNRECOGNIZABLE look as Indira Gandhi
Next Story