Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
20 വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും; ലളിതം സുന്ദരം ട്രെയിലർ
cancel

20 വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും; ലളിതം സുന്ദരം ട്രെയിലർ

text_fields
bookmark_border

മഞ്ജു വാര്യരും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന 'ലളിതം സുന്ദരം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ മാർജ് 18ന് ചിത്രം റിലീസ് ചെയ്യും. കുടുംബ കഥ പറയുന്ന ചിത്രത്തിൽ സഹോദരങ്ങളായാണ് ബിജുവും മഞ്ജുവുമെത്തുന്നത്.

ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലളിതം സുന്ദരം. സൈജു കുറുപ്പ്, ദീപ്തി സതി, അനു മോഹന്‍, രഘുനാഥ് പലേരി, രമ്യ നമ്പീശന്‍, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്.

മഞ്ജു വാര്യര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. സെഞ്ച്വറിയും നിര്‍മാണത്തില്‍ പങ്കാളികളാണ്. പ്രമോദ് മോഹന്‍ തിരക്കഥ തയ്യാറാക്കിയ ചിത്രത്തിന്‍റെ ഛായാഗ്രഹകന്‍ പി. സുകുമാര്‍, ഗൗതം ശങ്കര്‍ എന്നിവരാണ്. ലിജോ പോളാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lalitham Sundaram Official Trailer Biju Menon Manju Warrier Saiju Kurup
Next Story