ആമിർ ഖാന്റെ ഏറ്റവും വലിയ പരാജയം; രക്ഷപ്പെടാതെ ലാൽ സിങ് ഛദ്ദ, കളക്ഷൻ റിപ്പോർട്ട്...
text_fieldsഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലാൽ സിങ് ഛദ്ദ. നാല് വർഷത്തിന് ശേഷമാണ് ഒരു ആമിർ ഖാൻ ചിത്രം തിയറ്ററുകളിൽ എത്തിയത്. എന്നാൽ ഏറെ പ്രതീക്ഷയോടെ പുറത്ത് വന്ന ലാൽ സിങ് ഛദ്ദക്ക് പ്രേക്ഷരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. ആഗസ്റ്റ് 11 ന് തിയറ്ററുകളിൽ എത്തിയ ചിത്രം തുടക്കം മുതലെ കാലിടറുകയായിരുന്നു.
റിലീസ് ചെയ്ത ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ തകർന്ന് അടിയുകയായിരുന്നു ലാൽ സിങ് ഛദ്ദ. അവധി ദിനങ്ങൾ വന്നിട്ടും ആമിർ ഖാന് തിയറ്ററുകളിൽ രക്ഷപ്പെടാൻ കഴിഞ്ഞില്ല. ലാൽ സിങ് ഛദ്ദ 16 ദിവസം പിന്നിടുമ്പോൾ നടന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമായി മാറുകയാണ്. പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 0.6 കോടി രൂപയാണ് ചിത്രം നേടിയത്.
1994 ൽ പുറത്ത് ഇറങ്ങിയ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാൽ സിങ് ഛദ്ദ. അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രം ആമീർ ഖാൻ പ്രൊഡക്ഷൻസും വിയാകോം 18 സ്റ്റുഡിയോയും ചേർന്നാണ് നിർമിച്ചത്. ചിത്രം ഇപ്പോഴും തിയറ്ററിൽ പ്രദർശനം തുടരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

