Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightL366 പണിപ്പുരയിൽ;...

L366 പണിപ്പുരയിൽ; വൈറലായി മോഹൻലാൽ -തരുൺ മൂർത്തി അണിയറ ചിത്രങ്ങൾ

text_fields
bookmark_border
L366 പണിപ്പുരയിൽ; വൈറലായി മോഹൻലാൽ -തരുൺ മൂർത്തി അണിയറ ചിത്രങ്ങൾ
cancel
camera_alt

അണിയറ ചിത്രങ്ങൾ

തരുൺ മൂർത്തി മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തുടരും മലയാള സിനിമയിൽ ഗംഭീര വിജയം നേടിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായിട്ടാണ് തുടരും ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും തൊടുപുഴയായിരുന്നു പ്രധാന ലൊക്കേഷൻ. വീണ്ടും ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനും തൊടുപുഴയാണ്. L366 എന്നു താൽക്കാലിക പേരോടെ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമിക്കുന്നത്.

ജനുവരി ഇരുപത്തിമൂന്നിന് ആരംഭിച്ച ചിത്രീകരണം പുരോഗമിച്ചു വരുന്നു. വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നായികയായി എത്തുന്നത് മീരാ ജാസ്മിനാണ് എന്നത് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ഇപ്പോഴിത സിനിമയുടെ ചില അണിയറ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ അഭിനേക്കാളും അണിയറ പ്രവർത്തകരുമാണുള്ളത്.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ 21-ാമത്തെ ചിത്രമാണിത്. പൊലീസ് സബ് ഇൻസ്പക്ടറായ ടി.എസ്. ലൗലാജൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ടൗൺ ഷിപ്പിൽ ജോലി നോക്കുന്ന എസ്.ഐയുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ പൊലീസ് യൂനിഫോമിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മനോജ്.കെ. ജയൻ, ജഗദീഷ്, ഇർഷാദ്, വിഷ്ണു.ജി.വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇഷ്ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.

ഗാനങ്ങൾ - വിനായക് ശശികുമാർ. സംഗീതം - ജെയ്ക്ക് ബിജോയ്സ്. ഷാജികുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- വിവേക് ഹർഷൻ. കലാസംവിധാനം - ഗോകുൽ ദാസ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ - മഷർ ഹംസ. കോ ഡയറക്ടർ - ബിനു പപ്പ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ. അസോസിയേറ്റ് ഡയറക്ടർ -അനസ്.വി. സ്റ്റിൽസ് - അമൽ.സി.സദർ. ഓഡിയോ ഗ്രാഫി - വിഷ്ണു ഗോവിന്ദ്. പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ് ചാലക്കുടി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - എസ്സാൻ. പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalMOLLYWOODsocial media viralEntertainment NewsTharun Moorthy
News Summary - L366; Mohanlal-Tarun Murthy team-up pictures go viral
Next Story