Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെട്ടേറ്റിട്ടും വീഴാതെ 'എമ്പുരാന്‍'; പൃഥ്വിരാജിന്‍റെ ആടുജീവിതത്തെ മറികടക്കുമോ?

text_fields
bookmark_border
adujeevitham
cancel

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ എമ്പുരാൻ വിവാദങ്ങൾക്കിടയിലും റെക്കോർഡ് കളക്ഷനാണ് നേടുന്നത്. ആദ്യ ആഴ്ചയിലെ ഇന്ത്യയിലെ റെക്കോർഡ് കളക്ഷൻ 83.73 കോടി രൂപയാണ്. പൃഥ്വിരാജിന്‍റെ ആടുജീവിതത്തെ മറികടക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ആദ്യ ദിവസം മുതൽ എമ്പുരാൻ ബോക്സ് ഓഫീസ് ആധിപത്യം ഉറപ്പിച്ചു

ഒന്നാം ദിവസം-21 കോടി രൂപ

രണ്ടാം ദിവസം -11.1 കോടി രൂപ

മൂന്നാം ദിവസം -13.25 കോടി രൂപ

നാലാം ദിവസം-13.65 കോടി രൂപ

അഞ്ചാം ദിവസം-11.15 കോടി രൂപ

ആറാം ദിവസം- 8.55 കോടി രൂപ

ഏഴാം ദിവസം-5.03 കോടി രൂപ

ആദ്യ ആഴ്ചയിലെ 83.73 കോടി രൂപയുടെ അസാധാരണമായ കളക്ഷനുമായി എമ്പുരാൻ ഇതിനകം തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി മാറി കഴിഞ്ഞു. മഞ്ഞുമ്മൽ ബോയ്‌സ് (26.35 കോടി രൂപ), 2018 (24.85 കോടി രൂപ), ആവേശം (30.45 കോടി രൂപ) തുടങ്ങിയ മറ്റ് മലയാള മലയാള ചിത്രങ്ങളൊക്കെ എമ്പുരാൻ ഇതിനോടകം മറികടന്നിരിക്കുന്നു.

മാർച്ച് 27നാണ് മലയാളികൾ ഒന്നടങ്കം കാത്തിരുന്ന എമ്പുരാൻ റിലീസ് ചെയ്തത്. പൃഥ്വിരാജ്- മോഹൻലാൽ കോമ്പോയിലെത്തിയ ചിത്രം ഏറ്റവും വേ​ഗത്തിൽ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ കൂടി ആയിരിക്കുകയാണ്. റീ എഡിറ്റിങ്ങിന് വിട്ട ചിത്രത്തിൽ 24 മാറ്റങ്ങളാണ് വന്നത്. കഴിഞ്ഞ ദിവസം ഈ പതിപ്പ് തിയറ്ററുകളിൽ എത്തുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - L2 Empuraan set to beat Prithviraj’s The Goat Life’s box office run
Next Story