Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എമ്പുരാൻ എത്തുന്നു; റിലീസ് തീയതി പുറത്ത്

text_fields
bookmark_border
എമ്പുരാൻ എത്തുന്നു; റിലീസ്  തീയതി പുറത്ത്
cancel

സൂപ്പർ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗംഎമ്പുരാന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 2025 മാർച്ച് 27 ആണ് തിയറ്ററുകളിലെത്തുന്നത്. കേരളപ്പിറവി ദിനത്തിൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് പൃഥ്വിരാജ് റിലീസിങ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രമെത്തുന്നത്. എമ്പുരാന്റെ പുതിയ പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വെള്ള ഷർട്ടണിഞ്ഞ് മുഖം തിരിഞ്ഞു നിൽക്കുന്ന ഒരാളാണ് പോസ്റ്ററിലുള്ളത്. ഇത് നായകനാണോ വില്ലനാണോ എന്നുള്ള സംശയത്തിലാണ് പ്രേക്ഷകർ.

2019 ആണ് എമ്പുരാൻ പ്രഖ്യാപിച്ചത്. 2023 ഒക്ടോബറിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.യുകെ, യുഎസ്, റഷ്യ എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ.മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പംആദ്യ ഭാഗത്തിലെ അഭിനേതാക്കളായ ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ‘L2: Empuraan’ release date out! Mohanlal starrer to hit the big screens in March
Next Story