Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'കുറുപ്പ്'​...

'കുറുപ്പ്'​ എത്തുന്നത്​ അഞ്ച്​ ഭാഷകളിൽ; പുതുവർഷത്തിൽ പുതിയ പോസ്റ്ററുകളുമായി ദുൽഖർ

text_fields
bookmark_border
കുറുപ്പ്​ എത്തുന്നത്​ അഞ്ച്​ ഭാഷകളിൽ; പുതുവർഷത്തിൽ പുതിയ പോസ്റ്ററുകളുമായി ദുൽഖർ
cancel

ദുൽഖർ സൽമാ​െൻറ ആദ്യ ചിത്രമായ സെക്കൻഡ് ഷോയിലൂടെ സിനിമയിലേക്ക്​ വന്ന ശ്രീനാഥ് രാജേന്ദ്ര​െൻറ ഏറ്റവും പുതിയ ബിഗ്​ ബജറ്റ്​ ചിത്രം കുറുപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത് അഞ്ച് ഭാഷകളിൽ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ഇൗ വർഷം തിയറ്റർ റിലീസിനാണ്​ നിർമാതാക്കൾ ഉദ്ദേശിക്കുന്നത്​. ചിത്രത്തി​െൻറ വിവിധ ഭാഷകളിലുള്ള പോസ്റ്ററുകൾ ദുൽഖർ ഫേസ്​ബുക്കിൽ പങ്കു​വെച്ചു.

റെക്കോർഡ് തുകക്ക് കുറുപ്പ്​ ഒ ടി ടി റിലീസിനെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ, ഇന്നത്തെ ദുൽഖറി​െൻറ ഫേസ്​ബുക്ക്​ പോസ്റ്റിൽ തിയറ്റർ റിലീസായി തന്നെയാകും ചിത്രമെത്തുക എന്നത്​ ഉറപ്പിക്കുന്നുണ്ട്​. ദുൽഖറി​െൻറ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കിയ കുറുപ്പി​െൻറ മുടക്കുമുതൽ 35 കോടിയാണ്.

ദുൽഖർ സൽമാ​െൻറ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എൻറർടൈൻമെൻറ്​സും ചേർന്നാണ് നിർമാണം. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമായിരുന്നു കുറുപ്പിന്​. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

Happy happy new year to all you lovely people from the entire team of Kurup Movie. Releasing across languages and...

Posted by Dulquer Salmaan on Thursday, 31 December 2020

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പി​െൻറ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തി​െൻറ ഡബ്ബിങെല്ലാം പൂർത്തിയായതാണ്. ജിതിൻ കെ ജോസ് കഥയ്​ക്ക്​ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തി​െൻറ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് - റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് - പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പി ആർ ഒ - ആതിര ദിൽജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer Salmaankurup moviesreenath rajendran
Next Story