Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആസിഫ് അലി ചിത്രം കുഞ്ഞെൽദോയുടെ രണ്ടാമത്തെ ടീസറും വൈറൽ
cancel

ആസിഫ് അലി ചിത്രം കുഞ്ഞെൽദോയുടെ രണ്ടാമത്തെ ടീസറും വൈറൽ

text_fields
bookmark_border

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കുഞ്ഞെൽദോയുടെ രണ്ടാമത്തെ ടീസറും വൈറലാകുന്നു. ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുഞ്ഞെൽദോ'. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്റ്റർ. 'കല്‍ക്കി' ക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിസിന്‍റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ‌ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.

സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജൻ എബ്രഹാം ആണ് ചിത്രസംയോജനം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു. ചിത്രം ക്രിസ്തുമസിന് തീയറ്ററുകളിൽ എത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kunjeldho Official Teaser 2 viral
Next Story