Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ചാവേര്‍'...

'ചാവേര്‍' പോസ്റ്ററുമായി പുലികൾ! ചിലമ്പണിഞ്ഞ പുലികൾക്കൊപ്പം ആവേശം നിറച്ച് ടിനു പാപ്പച്ചനും സംഘവും

text_fields
bookmark_border
kunchacko boban  Chaver Team  joins  Pulikali  team of  Viyyur Central
cancel

ണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് പൂരനഗരിയിൽ നടന്ന പുലിക്കളി മഹോത്സവത്തിനിടയിൽ തരംഗമായി 'ചാവേർ' ടീം. ഇത്തവണത്തെ അഞ്ച് ടീമുകളിൽ വിയ്യൂർ സെൻട്രൽ പുലിക്കളി ടീമിന്‍റെ ആവേശത്തോടൊപ്പം പങ്കുചേരാൻ സംവിധായകൻ ടിനു പാപ്പച്ചനും 'ചാവേർ' സിനിമയുടെ അണിയറപ്രവർത്തകരും എത്തിച്ചേ‍ർന്നത് വേറിട്ട കാഴ്ചാനുഭവമായി. പുലിക്കളിയുടെ ഫ്ലാഗ് ഓഫ് വേദിയിൽ ഇതോടെ 'ചാവേർ' വീര്യം ആളിപ്പടർന്നു. പ്രേക്ഷകർക്കായ് വന്യമായ തിയറ്റർ കാഴ്ചക‍ള്‍ സമ്മാനിക്കാനായി എത്തുന്ന 'ചാവേർ' സിനിമയുടെ പോസ്റ്റർ പുലികള്‍ ഉയർത്തിപ്പിടിച്ചത് കാഴ്ചക്കാരിൽ ആവേശം നിറച്ചു. പോസ്റ്ററുകള്‍ പതിച്ച പ്രത്യേക വണ്ടികളും പുലിക്കളിക്കിടയിൽ പുതുമ നിറച്ചു. ഇതാദ്യമായാണ് പുലിക്കളിക്കിടയിൽ ഒരു സിനിമയുടെ അണിയറപ്രവർത്തകര്‍ സിനിമയുടെ പ്രചരണാർത്ഥം എത്തിച്ചേരുന്നത്.


300 ഓളം പുലികളാണ് സ്വരാജ് റൗണ്ടില്‍ ചെണ്ടയുടെ താളത്തിന് ഒപ്പം നൃത്തം വെച്ചത്. കരിമ്പുലി,വരയന്‍ പുലി, പുള്ളിപ്പുലി ഫ്ലൂറസന്‍റ്പുലി തുടങ്ങി പലവിധ പുലികള്‍ നഗരത്തില്‍ കൗതുകകാഴ്ചകള്‍ വിതറി.


സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനോടൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ചാവേർ‍'. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത 'സ്വാതന്ത്യ്രം അര്‍ദ്ധരാത്രിയിൽ', 'അജഗജാന്തരം' എന്നീ സിനിമകൾ സമ്മാനിച്ച തിയേറ്റർ വൈബ് തന്നെയാണ് 'ചാവേറി'നായി കാത്തിരിക്കാൻ ഏവരേയും പ്രേരിപ്പിക്കുന്നൊരു ഘടകം. സെപ്റ്റംബര്‍ 21നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunchacko Boban
News Summary - kunchacko boban Chaver Team joins Pulikali team of Viyyur Central Jail
Next Story