Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടിപൊളി ഗെറ്റപ്പിൽ ചാക്കോച്ചനും അരവിന്ദ് സ്വാമിയും മുംബൈയില്‍; ഒറ്റ് ലൊക്കേഷന്‍ വീഡിയോ

text_fields
bookmark_border
ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്​ത്​ ജാക്കി ഷ്രോഫും
kunchacko boban arvind swamy movie ottu shooting started
cancel

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാനകഥാപാത്രങ്ങളിലെത്തുന്ന ദ്വിഭാഷാ ചിത്രം ഒറ്റി​െൻറ പുതിയ ഷെഡ്യൂള്‍ മുംബൈയില്‍ ആരംഭിച്ചു. ഇരുവരും ഒന്നിച്ചുള്ള ലൊക്കേഷന്‍ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. 25 വര്‍ഷങ്ങള്‍ക്കുശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്. ബോളിവുഡ് താരം ജാക്കിഷ്രോഫും ചിത്രത്തിലെ മുംബൈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്​തിട്ടുണ്ട്.

ഗോവയും മംഗലാപുരവുമാണ് ചിത്രത്തി​െൻറ മറ്റ്​ ലൊക്കേഷനുകള്‍. തീവണ്ടി സിനിമയുടെ സംവിധായകനായ ടി.പി ഫെല്ലിനിയാണ് ഒറ്റ് സംവിധാനം ചെയ്യുന്നത്. തമിഴില്‍ രണ്ടഗം എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ദി ഷോ പീപ്പിളി​െൻറ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്​റ്റ്​ സിനിമാസി​െൻറ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമാവുന്നുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തി​െൻറ തിരക്കഥ എസ്.സജീവാണ്.

മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് മറ്റു പ്രധാന ലൊക്കേഷനുകള്‍. സംഗീതം എ.എച്ച് കാശിഫ്. ഛായാഗ്രാഹണം- വിജയ്. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. മെയ്ക്കപ്പ്- റോണക്‌സ് സേവ്യര്‍. സൗണ്ട് ഡിസൈണര്‍ രംഗനാഥ് രവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kunchacko boban arvind swamy movie ottu shooting started in mumbai
Next Story