Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightത്രില്ലടിപ്പിച്ച്...

ത്രില്ലടിപ്പിച്ച് കുഞ്ചാക്കോ ബോബന്റേയും അരവിന്ദ് സ്വാമിയുടേയും ഒറ്റ് - ട്രെയിലർ പുറത്ത്

text_fields
bookmark_border
ത്രില്ലടിപ്പിച്ച് കുഞ്ചാക്കോ ബോബന്റേയും അരവിന്ദ് സ്വാമിയുടേയും ഒറ്റ് - ട്രെയിലർ പുറത്ത്
cancel

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഒറ്റ്. രണ്ട് ഭാഷകളിലായി എത്തുന്ന ഒറ്റിന്റെ ത്രില്ലടിപ്പിക്കുന്ന ട്രെയിലർ പുറത്ത്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അധോലോക നായകന്മാരെ ഓർമിപ്പിക്കുന്ന ഗെറ്റപ്പിലാണ് അരവിന്ദ് സ്വാമി ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം ദാവൂദ് എന്ന പേരും പരാമർശിക്കുന്നുണ്ട്. പശ്ചാത്തല സംഗീതം ഉദ്വേഗം ജനിപ്പിക്കുന്നതാണ്. ഒരാളെ ഒറ്റ് കൊടുക്കുന്ന കഥാഗതിയും ഉണ്ടെന്ന് വ്യക്തം. ട്രെയിലറിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോൻ ആണ്. സെപ്റ്റംബർ 2ന് ചിത്രം തിയറ്ററുകളിൽ എത്തും

ഒറ്റിന്റെ സംവിധായകൻ ടിപി ഫെല്ലിനിയാണ്. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്.

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് 'ഒറ്റ്'. ജാക്കി ഷ്റോഫ് ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ. സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിങ്ങ്. സ്റ്റിൽസ് റോഷ് കൊളത്തൂർ. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം. റോണക്സ് സേവ്യർ മെയ്ക്കപ്പ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം. സഹ നിർമാണം സിനിഹോളിക്സ് പി.ആർ.ഒ ആതിര ദിൽജിത്ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunchacko BobanArvind Swamy
News Summary - Kunchacko Boban And Arvind Swamy Movie Ottu Trailer went Viral
Next Story