Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഒരുമുഖം മനം...

'ഒരുമുഖം മനം തിരഞ്ഞിതാ...'; കുഞ്ചാക്കോ ബോബൻ ചിത്രം ഒറ്റിലെ ഏറ്റവും പുതിയ ഗാനം പുറത്ത്

text_fields
bookmark_border
Kunchacko Boban and  Arvind Swamis   Ottu Movie Irave Lyric Video Song Out
cancel

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഒറ്റ്. രണ്ട് ഭാഷകളിലായി പുറത്ത് ഇറങ്ങുന്ന സിനിമയിലെ ഇരവേ എന്ന ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാർ എഴുതിയ പ്രണയഗാനത്തിന് സംഗീതം അരുൾ രാജ് ആണ്. കെ എസ് ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്. സെപ്റ്റംബർ 2ന് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

ഒറ്റിന്റെ സംവിധായകൻ ടിപി ഫെല്ലിനിയാണ്. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്.

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് 'ഒറ്റ്'. ജാക്കി ഷ്റോഫ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിങ്ങ്. സ്റ്റിൽസ് റോഷ് കൊളത്തൂർ. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം. റോണക്സ് സേവ്യർ മെയ്ക്കപ്പ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം. സഹ നിർമാണം സിനിഹോളിക്സ് പി.ആർ.ഒ ആതിര ദിൽജിത്ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunchacko Boban
News Summary - Kunchacko Boban and Arvind Swami's Ottu Movie Irave Lyric Video Song Out
Next Story