Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണുകളിലൂടെ എന്നെ ആരും തിരിച്ചറിയരുത്, ആഗ്രഹം മറ്റൊന്ന്; വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

text_fields
bookmark_border
Kunchacko Boban About Let no one recognize me by my eyes
cancel

സിനിമയിൽ കണ്ണുകളിലൂടെ പ്രേക്ഷകർ തന്നെ തിരിച്ചറിയരുതെന്ന് കുഞ്ചാക്കോ ബോബൻ. 'മാധ്യമ'ത്തിനോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

'ചിലരുടെ കണ്ണുകൾ കാണുമ്പോൾ അത് ആരാണെന്ന് മനസിലാകും. ചില ഫീച്ചേഴ്സ് കാണുമ്പോഴും ആളെ തിരിച്ചറിയാൻ സാധിക്കും. എന്നാൽ ഞാൻ ആഗ്രഹിക്കുന്നത് കണ്ണുകളിലൂടെ എന്നെ ആളുകൾ തിരിച്ചറിയരുതെന്നാണ്. അത്തരം കഥാപാത്രങ്ങളായി മാറാനാണ് ആഗ്രഹിക്കുന്നത്.

കണ്ണോ അല്ലെങ്കിൽ മീശയോ കാണുമ്പോൾ അത് ചാക്കോച്ചന്റേതാണ് എന്ന് ആളുകൾ പറയുന്നതിനപ്പുറം. അത് ആരാണെന്ന് ചോദിക്കുന്ന വ്യത്യസ്തമായ കഥാപാത്രങ്ങളും രൂപ പരിണാമങ്ങളുമുള്ള സിനിമകൾ ചെയ്യാനാണ് ആഗ്രഹം'; കുഞ്ചാക്കോ ബോബൻ പറഞ്ഞു

കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് 2022 വളരെ മികച്ച വർഷമായിരുന്നു. നടന്റേതായി തിയറ്ററുകളിൽ എത്തിയ ഭൂരിഭാഗം ചിത്രങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടി. പദ്മിനിയാണ് അണിയറയിൽ ഒരുങ്ങുന്ന നടന്റെ പുതിയ ചിത്രം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kunchacko Boban About Let no one recognize me by my eyes
Next Story