Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ദേവൻമാരുടെയും അസുരൻമാരുടെയും ശാപങ്ങളുടെയും മന്ത്രങ്ങളുടെയും ലോകം'; 'കുമാരി'യുടെ പേടിപ്പെടുത്തുന്ന ടീസർ

text_fields
bookmark_border
ദേവൻമാരുടെയും അസുരൻമാരുടെയും ശാപങ്ങളുടെയും മന്ത്രങ്ങളുടെയും ലോകം; കുമാരിയുടെ പേടിപ്പെടുത്തുന്ന ടീസർ
cancel

അര്ച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിന് ശേഷം ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം കുമാരിയുടെ ടീസർ റിലീസായി. നി​ഗൂഢത നിറഞ്ഞുനിൽക്കുന്ന ടീസറിൽ കുമാരിയുടെ കഥ പറയുന്നത് പൃഥ്വിരാജാണ്. ചിത്രത്തിൽ അദ്ദേഹം സുപ്രധാനവേഷം കൈകാര്യം ചെയ്യുന്നുമുണ്ട്.

രണം എന്ന ചിത്രത്തിനുശേഷം നിർമൽ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമാരി. ഫസൽ ഹമീദുമായി ചേർന്നാണ് നിർമൽ തിരക്കഥ രചിച്ചിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, ശങ്കർ രാമകൃഷ്ണൻ, സ്ഫടികം ജോർജ്, സുരഭി ലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. അബ്രഹാം ജോസഫ് ഛായാ​ഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു.

ദ ഫ്രെഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത് സാരം​ഗ്, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുല പിനപല, ജിൻസ് വർ​ഗീസ് എന്നിവരാണ് സഹനിർമാതാക്കൾ. പൃഥ്വിരാജ് പ്രൊഡക്ഷ​ൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kumari Official Teaser Out Aishwarya Lekshmi Nirmal Sahadev Prithviraj Productions
Next Story