കുമാര്‍ സാനു ആദ്യമായി മലയാളത്തിൽ പാടുന്ന "അല്‍ കറാമ"യുടെ മോഷന്‍ പോസ്റ്റര്‍
text_fieldsകൊച്ചി: പൂര്‍ണമായും ദുബൈയില്‍ ചിത്രീകരിക്കുന്ന "അല്‍ കറാമ "എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പ്രമുഖ താരങ്ങളായ മഞ്ജുവാര്യർ , ആസിഫ് അലി , ഉണ്ണി മുകുന്ദൻ , അജു വർഗ്ഗീസ് എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, സുധി കോപ്പ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന "അല്‍ കറാമ " വണ്‍ വേള്‍ഡ് എന്റെര്‍ടൈയ്ന്റ്മെന്റിന്റെ ബാനറില്‍ നവാഗതനായ റെഫി മുഹമ്മദ് സംവിധാനം ചെയ്യുന്നു. ഡിസംബര്‍ ആദ്യവാരം ദുബൈ, റാസൽഖൈമ, അജ്മാന് എന്നിവിടങ്ങളില്‍ ചിത്രീകരണം ആരംഭിക്കും. ഛായാഗ്രഹണം രവിചന്ദ്രന്‍ ആണ്.
എഡിറ്റര്‍-അയൂബ് ഖാന്. ബി.കെ. ഹരിനാരായണന്, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികള്‍ക്ക് നാസ്സര്‍ മാലിക് സംഗീതം പകരുന്നു. ജാസി ഗിഫ്റ്റ് പശ്ചാത്തല സംഗീതം നിര്‍വ്വഹിക്കുന്നു. പ്രമുഖ ബോളിവുഡ് ഗായകൻ കുമാര്‍ സാനു ആദ്യമായി മലയാളത്തിൽ പാടുന്നെന്ന പ്രത്യേകതയുമുണ്ട്. മധു ബാലകൃഷ്ണന്, ഷാഫി കൊല്ലം എന്നിവരാണ് മറ്റ് ഗായകര്‍.
എക്സക്യൂട്ടീവ് പ്രോഡ്യൂസര്‍-റാഫി എം.പി, പ്രൊഡക്ഷന്‍ കൺട്രോളര് - ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സുനില്‍ കാര്യാട്ടുകര, അസ്സോസിയേറ്റ് ഡയറക്ട്ടേഴ്സ്- അബിന്‍ ജേക്കബ്, രവി വാസുദേവ്, ആര്‍ട്ട്- ആഷിക്ക് എസ്, കോസ്റ്റ്യൂം- നീതു നിധി, മേക്കപ്പ്- ലിബിന് മോഹന്‍, സ്റ്റില്‍സ്- സിബി ചേരന്, ഡിസൈന്‍- അനീഷ് സിറോ ക്ലോക്ക്, പി. ആർ ഒ എ - എസ് ദിനേശ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

