ധ്യാൻ ശ്രീനിവാസന്‍റെ 'കുടുംബസ്ത്രീയും കുഞ്ഞാടും' ഒ.ടി.ടിയിൽ
text_fieldsമഹേഷ് പി. ശ്രീനിവാസൻ സംവിധാനം ചെയ്ത ധ്യാൻ ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കുടുംബസ്ത്രീയും കുഞ്ഞാടും. റിലീസ് ചെയ്ത് ഏകദേശം ഒരു വർഷം ചിത്രം ഒ.ടി.ടിയിൽ എത്തുകയാണ്. ബോക്സ് ഓഫിസിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്.
ഒരു പ്രവാസിയുടെ കുടുംബത്തിൽ പൂർവ വിദ്യാർഥി സംഗമങ്ങളെ തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം ഇന്ന് (ഏപ്രിൽ നാല്) മുതൽ സൺ നെക്സ്റ്റിൽ സ്‌ട്രീം ചെയ്യാൻ തുടങ്ങി. ധ്യാൻ ശ്രീനിവാസനൊപ്പം അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധാനം ചെയ്ത മഹേഷ് പി ശ്രീനിവാസൻ തന്നെ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ഇൻഡി ഫിലിംസിന്‍റെ ബാനറിൽ ബെന്നി പീറ്റേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. എന്റെ പുണ്യാള മ്യൂസിക് 24x7 ആണ് ഗാനങ്ങൾ പുറത്തിറക്കുന്നത്.
തിരക്കഥ,സംഭാഷണം ശ്രീകുമാർ അറക്കൽ. ഡി.ഒ.പി ലോവൽ എസ്. എഡിറ്റർ രാജാ മുഹമ്മദ്. സിജിൽ കൊടുങ്ങല്ലൂർ, മണികണ്ഠൻ പെരുമ്പടപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രീജു ശ്രീധർ, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ്. ഗായകർ എം.ജി. ശ്രീകുമാർ,റിമി ടോമി, മണികണ്ഠൻ പെരുമ്പടപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

