Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ആ കെ.എസ്.ആര്‍.ടി.സി...

'ആ കെ.എസ്.ആര്‍.ടി.സി ബസില്‍ അന്ന് വലതു കാല്‍ വച്ച് കയറുമ്പോള്‍ അറിഞ്ഞിരുന്നില്ല ആ യാത്ര ജീവിതത്തെ മാറ്റി മറിക്കുമെന്ന്'; കെ.എസ്.ആർ.ടി.സിയുടെ പരസ്യ ചിത്രവുമായി മോഹൻലാൽ

text_fields
bookmark_border
ആ കെ.എസ്.ആര്‍.ടി.സി ബസില്‍ അന്ന് വലതു കാല്‍ വച്ച് കയറുമ്പോള്‍ അറിഞ്ഞിരുന്നില്ല ആ യാത്ര ജീവിതത്തെ മാറ്റി മറിക്കുമെന്ന്; കെ.എസ്.ആർ.ടി.സിയുടെ പരസ്യ ചിത്രവുമായി മോഹൻലാൽ
cancel

തിരുവനന്തപുരം: മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ അഭിനയിച്ച കെ.എസ്.ആർ.ടി.സിയുടെ പരസ്യ ചിത്രം പുറത്തിറങ്ങി. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ നിയമസഭ സ്പീക്കർ എ.എൻ.ഷംസീറാണ് പരസ്യചിത്രം പ്രകാശനം ചെയ്തത്.

പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്തത്. മ‍ഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയുടെ ഓഡിഷനായി തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് നടത്തിയ കെ.എസ്.ആർ.ടി.സി യാത്രകൾ ഓർത്തെടുക്കുന്നതാണ് ചിത്രത്തിൽ പറയുന്നത്. ഒരു മിനിറ്റ് 23 സെകൻഡ് ദൈർഘ്യമുള്ള പരസ്യ ചിത്രം മോഹൻലാൽ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

'തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ആ കെ.എസ്.ആര്‍.ടി.സി ബസില്‍ അന്ന് വലതു കാല്‍ വച്ച് കയറുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല ആ യാത്ര എന്‍റെ ജീവിതത്തെ മാറ്റി മറിക്കുമെന്ന്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം തേടി പോവുകയായിരുന്നു ഞാന്‍.

യാത്രകളുടെ വിരസത മാറ്റാന്‍ കൂടെയുള്ള യാത്രക്കാരുടെ അനക്കങ്ങളും ഭാവങ്ങളും ശ്രദ്ധിക്കുക. അവരുടെ മനസില്‍ എന്താവും എന്നൊക്കെ വെറുതെ ചിന്തിക്കുക എന്നൊരു സ്വഭാവം അന്നും എനിക്കുണ്ടായിരുന്നു. ഒരു പക്ഷേ അതായിരിക്കാം ഞാന്‍ അറിയാതെ പഠിച്ച അഭിനയ കലയുടെ ആദ്യപാഠം.

ആലപ്പുഴ ഡിപ്പോയില്‍ ഇറങ്ങി നവോദയ സ്റ്റുഡിയോയിലേക്ക് നടക്കുമ്പോള്‍ ആ ആനവണ്ടിയും അതിലെ മനുഷ്യരും എനിക്ക് ആശംസകള്‍ പറയുന്നത് പോലെ തോന്നി. അഭിനയ പരീക്ഷ കഴിഞ്ഞ് ഞാന്‍ മടങ്ങിയത് പ്രിയപ്പെട്ട ആനവണ്ടിയില്‍ തന്നെ. പോയ ഞാന്‍ അല്ലായിരുന്നു തിരിച്ചു വന്നത്. പിന്നീടുള്ള മോഹന്‍ലാലിന്‍റെ ജീവിതം എന്നെക്കാള്‍ നിങ്ങള്‍ക്കറിയാം. എന്‍റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്‍റെ ചിഹ്നം വിളിച്ചെത്തിയ ആനവണ്ടീ… നിനക്ക് നന്ദി.

ഇതുപോലുള്ള ശുഭയാത്രകള്‍ സമ്മാനിക്കാന്‍ മലയാളിക്കൊപ്പം കെ.എസ്.ആര്‍.ടി.സി എന്നെന്നും ഉണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു'- എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

കെ.എസ്.ആർ.ടി.സി.യുടെ റീബ്രാൻഡിങ്ങിന്റെ ഭാഗമായാണ് ഓർമ്മകളിലേക്കുള്ള യാത്രകൾക്കായി 'ഓർമ എക്സ്പ്രസ്' കെഎസ്ആർടിസി അവതരിപ്പിച്ചത്. ആദ്യമായാണ് ഇന്ത്യയിലെ ഒരു റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഒരു പരസ്യ ചിത്രം ഒരുക്കുന്നത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalpriyadarshanKSRTCKB Ganesh Kumar
News Summary - KSRTC's ad film starring Mohanlal released
Next Story