Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനമുക്ക്...

നമുക്ക് അഭിമാനിക്കാവുന്ന ഒരു കഥയാണ് ആദിപുരുഷിന്റേത്; പരിഹാസങ്ങൾക്ക് മറുപടിയുമായി കൃതി സിനോൺ

text_fields
bookmark_border
Kriti Sanon reacts to the ‘Adipurush’  Movie VFX criticism
cancel

പ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ ചിത്രമാണ് പ്രഭാസിന്റെ ആദിപുരുഷ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃതി സിനോണാണ് നായിക. ചിത്രത്തിന്റെ ടീസർ പുറത്തു വന്നതിന് പിന്നാലെ വി.എഫ്. എക്സിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് വാചാലയാവുകയാണ് കൃതി. ആദിപുരുഷ് എല്ലാവർക്കും അഭിമാനിക്കാൻ പറ്റുന്ന ഗംഭീര ചിത്രമാണെന്നാണ് നടി പറയുന്നത്.

ഏറെ പ്രധാന്യമുളള ചിത്രമാണ് ആദിപുരുഷ്. അത് മികച്ച രീതിയിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ട്. അതിന് സമയം ആവശ്യമാണ്. ഇനിയും ഒരുപാടു കാര്യങ്ങൾ ചിത്രത്തിനായി ചെയ്യേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. ഞങ്ങള്‍ എല്ലാവരും നിങ്ങൾക്കായി മികച്ച സിനിമ അനുഭവം നല്‍കാന്‍ ആഗ്രഹിക്കുന്നു. നമുക്ക് അഭിമാനിക്കാവുന്ന ഒരു കഥയാണിത്. അതിനാല്‍ ഇത് ഏറ്റവും മികച്ച രീതിയില്‍ ചെയ്യേണ്ടതുണ്ട്' കൃതി വ്യക്തമാക്കി.

ആദിപുരുഷ് 2023 ജൂണ്‍ 16നാണ് പ്രദർശനത്തിനെത്തുന്നത്. പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നതിന് വേണ്ടിയാണ് സിനിമയുടെ റിലീസിങ് തീയതി നീട്ടിയതെന്ന് സംവിധായകൻ ഓം റൗട്ട് പറഞ്ഞു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kriti Sanon
News Summary - Kriti Sanon reacts to the ‘Adipurush’ Movie VFX criticism
Next Story