ആക്ഷനും ഡാൻസുമായി കൊട്ടക്കുളം പയ്യൻസ്
text_fieldsആക്ഷനും ഡാൻസിനും പ്രാധാന്യം നൽകി കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന കൊട്ടക്കുളം പയ്യൻസിൻ്റെ ചിത്രീകരണം പൂർത്തിയായി. കാലിക്കറ്റ് കലാക്ഷേത്ര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാബു മൂച്ചിക്കാടൻ, ഫൈസൽ മായനാട് എന്നിവർ നിർമ്മിക്കുന്ന ചിത്രമാണ് കൊട്ടക്കുളം പയ്യൻസ്. ഒരു കോളനിയിലെ സ്നേഹത്തിൻ്റേയും പകയുടേയും കഥ പറയുന്ന ചിത്രം യൂത്തിനെ ഏറെ ആകർഷിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത കോറിയോഗ്രാഫർ സുധി കടലുണ്ടി നഗരമാണ് കഥയും സംവിധാനവും നിർവ്വഹിച്ചത്.
നിരവധി ആൽബങ്ങളിലൂടെയും പരസ്യചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ സുധിയാണ് നായകനായി എത്തുന്നത്. നായിക പുതുമുഖം അഞ്ജലി. അബു സലിം ,ഷോബി തിലകൻ, വിജയൻ കാരന്തൂർ ,മിഥുൻ നിത്യാനന്ദൻ, അനിൽബേബി, ദേവരാജ്, പ്രദീപ് ബാലൻ, പ്ര വിൻ, ബിജു, ദീപു,ഘനശ്യാം ,ജെറിഷ്, ഹെമിസ് അയ്മൻ ,സയാൻ അഫ്ഹാം, പാർവ്വതി രാജഗോപാൽ, ദേവനന്ദ, ഷീജ പയ്യാനക്കൽ, അനുപമ എന്നിവർ അഭിനയിക്കുന്നു.
തമിഴിലും മലയാളത്തിലുമായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ ക്യാമറ: രാജീവ് ഗോവിന്ദ്. എഡിറ്റിംഗ്: വിഷ്ണു ടി.സംഗീതം സജീർ മുഹമ്മദ്. ഗാനരചന: സുജനപാൽ. പാടിയത് ജാസ്സി ഗിഫ്റ്റ്, മേഘ്നാലാൽ, സുനിൽകുമാർ. എക്സി.പ്രൊഡ്യൂസർ: ജെറിഷ് മാനന്തവാടി. അസോസിയേറ്റ് : നിഖിൽ, രാജേഷ് ചന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ: നിജിൽ ദിവാകരൻ. മാനേജർ: ജോയ് കക്കയം. മേക്കപ്പ്: ബാബു എയർപോർട്ട്. സംഘട്ടനം: രാജേഷ് ഗുരിക്കൾ. ആർട്ട്: മണിമുക്കം. സിറ്റിൽ , ഡിസൈൻ: ഷിബു പി, ശ്രീരാഗ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

