Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിന്‍റെ രാഷ്ട്രീയം പശ്ചാത്തലമാകുന്ന 'കൊത്ത്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

text_fields
bookmark_border
കണ്ണൂരിന്‍റെ രാഷ്ട്രീയം പശ്ചാത്തലമാകുന്ന കൊത്ത് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
cancel

സിബി മലയിലിന്‍റെ സംവിധാനത്തില്‍ ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം 'കൊത്ത്'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്. കണ്ണൂരിന്‍റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്.

നടന്‍ പൃഥ്വിരാജ് സുകുമാരന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ആസിഫ് അലിയും റോഷൻ മാത്യുവുണ് പോസ്റ്ററിലുള്ളത്. ഒരു വെട്ടുകത്തിയുടെ പശ്ചാത്തലത്തിലാണ് ഇരുവരെയും പോസ്റ്ററില്‍ കാണിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുടെ സൂചന നല്‍കുന്നതാണ് പോസ്റ്റര്‍.


കണ്ണൂരുകാരനായ പാര്‍ട്ടി പ്രവര്‍ത്തകനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുല്‍, നിഖില വിമല്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹേമന്ത് കുമാറാണ് കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍. ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് കൈലാസ് മേനോനാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kothu Movie first look poster
Next Story