Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകൊല്ലം സുധിയുടെ...

കൊല്ലം സുധിയുടെ കുടുംബത്തിനുള്ള വീടിന് തറക്കല്ലിട്ടു

text_fields
bookmark_border
കൊല്ലം സുധിയുടെ കുടുംബത്തിനുള്ള വീടിന് തറക്കല്ലിട്ടു
cancel

ച​ങ്ങ​നാ​ശ്ശേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ര​ണ​​പ്പെ​ട്ട ന​ട​നും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ കൊ​ല്ലം സു​ധി​യു​ടെ കു​ടും​ബ​ത്തി​നു​ള്ള വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു. ബി​ഷ​പ് നോ​ബി​ള്‍ ഫി​ലി​പ്പ് അ​മ്പ​ല​വേ​ലി​ല്‍ ന​ല്‍കി​യ സ്ഥ​ല​ത്താ​ണ് ക​ല്ലി​ടീ​ൽ ന​ട​ന്ന​ത്. തൃ​ക്കൊ​ടി​ത്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ മാ​ട​പ്പ​ള്ളി​ക്ക് സ​മീ​പം പ്ലാ​ന്തോ​ട്ടം ക​വ​ല​യി​ലാ​ണ് ഏ​ഴ് സെ​ന്‍റ്​ സ്ഥ​ലം സു​ധി​യു​ടെ മ​ക്ക​ളാ​യ റി​ഥു​ലി​ന്‍റെ​യും രാ​ഹു​ലി​ന്‍റെ​യും പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​വി​ടെ​യാ​ണ് വീ​ടൊ​രു​ങ്ങു​ന്ന​ത്. പ​ത്ത് മാ​സ​ത്തി​നു​ള്ളി​ല്‍ വീ​ടി​ന്‍റെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് ശ്ര​മം. കേ​ര​ള ഹോം ​ഡി​സൈ​ന്‍സ് എ​ന്ന ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യാ​ണ് നി​ര്‍മാ​ണം ഏ​റ്റെ​ടു​ത്ത​ത്. വീ​ടി​ന്‍റെ മോ​ഡ​ല്‍ സു​ധി​യു​ടെ ഭാ​ര്യ രേ​ണു​വി​ന് ക​ല്ലി​ട​ല്‍ ച​ട​ങ്ങി​ല്‍ കൈ​മാ​റി. ബി​ഷ​പ് നോ​ബി​ള്‍ ഫി​ലി​പ്പ് അ​മ്പ​ല​വേ​ലി​ല്‍, 24 ചാ​ന​ൽ എ​ഡി​റ്റ​ര്‍ ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, കെ.​എ​സ്. പ്ര​സാ​ദ്, ടി​നി ടോം ​എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housefoundation stoneKollam Sudhi
News Summary - Kollam Sudhi's house laid the foundation stone
Next Story