Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടൻ കൊച്ചുപ്രേമൻ അന്തരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാടകത്തിലൂടെ സിനിമയിൽ എത്തിയ നടൻ 250 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ പേയാടാണ് ജനനം. പേയാട് സർക്കാർ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് എംജി കോളജിൽനിന്ന് ബിരുദം നേടി. ചെറുപ്പം മുതൽ നാടക രംഗത്ത് സജീവമായിരുന്നു. എട്ടാം ക്ലാസിൽവച്ചാണ് ആദ്യമായി നാടകം സംവിധാനം ചെയ്യുന്നത്. പിന്നീട് തിരുവനന്തപുരത്തെ പ്രസിദ്ധമായ നാടക സമിതികളുടെ ഭാഗമായി.
എഴു നിറങ്ങളാണ് ആദ്യ സിനിമ. ദില്ലിവാല രാജകുമാരൻ, ഇരട്ടക്കുട്ടികളുടെ അച്ഛൻ,ഗുരു,തെങ്കാശിപ്പട്ടണം,ദി പ്രീസ്റ്റ്, കടുവ തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു. സീരിയല്‍ താരം ഗിരിജയാണ് ഭാര്യ. മകൻ: ഹരികൃഷ്ണൻ.
Next Story

