Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലും അതിയ ഷെട്ടിയും വിവാഹിതരാവുന്നു

text_fields
bookmark_border
KL Rahul and Athiya Shetty  To Tie The Knot On Jan 23
cancel

ന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലിന്റേയും സുനിൽ ഷെട്ടിയുടെ മകൾ അതിയയുടേയും വിവാഹം വാർത്തകൾ ഇടംപിടിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഈ വർഷം വിവാഹമുണ്ടാകുമെന്ന് അടുത്തിടെ സുനിൽ ഷെട്ടി നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിവാഹ തീയതി പുറത്തു വന്നിരിക്കുകയാണ്. ജനുവരി 23നാണ് താരവിവാഹം. സുനിൽ ഷെട്ടിയുടെ ഖണ്ടയിലുള്ള ഫാം ഹൗസിൽ വെച്ചാകും ചടങ്ങുകൾ നടക്കുക. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. പിന്നീട് സിനിമയിലേയും ക്രിക്കറ്റിലേയും സുഹൃത്തുക്കൾക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കും. സുനിൽ ഷെട്ടിയുടെ കുടുംബത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ വിവാഹത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ദീർഘനാളുകളായി അതിയയും രാഹുലും പ്രണ‍യത്തിലാണ്. ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. കൂടാതെ സോഷ്യൽ മിഡിയയിലും ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KL Rahul and Athiya Shetty To Tie The Knot On Jan 23
Next Story