‘കിട്ടിയാൽ ഊട്ടി’ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു
text_fieldsഎൻപതുകളുടെയും തൊണ്ണൂറുകളുടെയും ക്ലാസ്സിക് സോംഗ്സ് എന്നു വിശേഷിപ്പിക്കാവുന്ന എണ്ണമറ്റ മലയാളചലച്ചിത്ര ഗാനങ്ങൾക്കു ഈണം പകർന്ന എസ് പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു. ‘കിട്ടിയാൽ ഊട്ടി’ എന്നു പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോയിൽ വിന്റേജ് അനുഭൂതി ഉണർത്തുന്ന ഒരു പാട്ടുമായാണ് അദ്ദേഹം എത്തുന്നത്. ജോ ജോസഫാണ് സംവിധാനം.
എസ് പി വെങ്കിടേഷ് തന്നെയാണ് പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. ഏഴു മിനിറ്റ് ദൈർഘ്യ വീഡിയോ ഊട്ടിയിലും വിദേശത്തുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ജോ ജോസഫ് തന്നെയാണ് നായക കഥാപാത്രമായ മൈക്കിളിനെ അവതരിപ്പിച്ചിരിക്കുന്നത്. അമര രാജ, ക്ലെയർ സാറ മാർട്ടിൻ ,അനുമോദ് പോൾ, സുഹാസ് പാട്ടത്തിൽ, അളഗ റെജി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്രിട്ടീഷ് സിനിമകളിലൂടെ ശ്രദ്ധേയയായ സൂസൻ ലൂംസഡൻ ആണ് ദൃശ്യാവിഷ്ക്കാരമൊരുക്കിയിരിക്കുന്നത്.
പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറും ഗാനമാലപിച്ചിരിക്കുന്നത് ശ്രീകാന്ത് ഹരിഹരനുമാണ്. മലയാളത്തിനു പുറമെ തമിഴിലും ഇറങ്ങുന്ന വീഡിയോയുടെ പകർപ്പവകാശം സൈന മ്യൂസിക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 'മാണിക്ക മാട്ടരം ' എന്നാണ് തമിഴ് പതിപ്പിന്റെ പേര്. പി ആർ ഒ അജയ് തുണ്ടത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

