Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമിറുമായുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി കിരൺ റാവു; 'അത് ആവശ്യമായിരുന്നു'

text_fields
bookmark_border
Kiran Rao Opens Up About  Her Divorce With Aamir Khan
cancel

നടൻ ആമിർ ഖാനുമായുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി സംവിധായക കിരൺ റാവു. അഭിപ്രായവ്യത്യാസങ്ങളോ പ്രശ്നങ്ങളോ അല്ല വേർപിരിയാൻ കാരണമെന്നും തന്റെ വളർച്ചക്ക് വിവാഹമോചനം ആവശ്യമായിരുന്നെന്നും കിരൺ റാവു പറഞ്ഞു. ഇപ്പോഴും നടനുമായി വളരെ നല്ല ബന്ധമാണെന്നും വിവാഹമോചനം തങ്ങളുടെ സൗഹൃദത്തെ ബാധിച്ചിട്ടില്ലെന്നും കിരൺ കൂട്ടിച്ചേർത്തു.

'ഒരു വർഷത്തോളം ഒന്നിച്ചു താമസിച്ചതിന് ശേഷമാണ് ഞാനും ആമിറും വിവാഹം കഴിക്കുന്നത്. വ്യക്തിയായും ദമ്പതികളായും സമൂഹത്തിൽ ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുമെങ്കിൽ അതൊരു മഹത്തരമായ കാര്യമാണ്. വിവാഹം, പ്രത്യേകിച്ച് സ്ത്രീകളിലുണ്ടാക്കുന്ന നയന്ത്രണത്തെക്കുറിച്ച് ഞങ്ങൾ വേണ്ടത്ര സംസാരിച്ചിട്ടില്ല.

വിവാഹമോചനത്തിൽ ഭയമോ ആശങ്കയോ ഇല്ല. കാരണം വ്യക്തികൾ എന്ന നിലയിൽ ഞങ്ങൾ നല്ല ബന്ധം ഇപ്പോഴും തുടരുന്നുണ്ട് . ഞങ്ങൾ പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അതിന് ഇപ്പോഴും മാറ്റമൊന്നുമുണ്ടായിട്ടില്ല.

ജീവിതത്തിൽ എനിക്ക് എന്റേതായ ഒരു സ്പെയ്സ് വേണമായിരുന്നു. സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിച്ചു. എനിക്ക് സ്വയം വളരാൻ അത് ആവശ്യമായിരുന്നു.അത് ആമിർ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്തു. അഭിപ്രായ വ്യത്യസങ്ങളോ മറ്റുള്ള പ്രശ്നങ്ങളോ അല്ല ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം. അതിനാൽ വേർപിരിയലിനെ പേടിക്കുന്നില്ല'- കരൺ റാവു പറഞ്ഞു.

2005ൽ ആണ് ആമിർ ഖാനും കിരണ്‍ റാവുവും വിവാഹിതരാകുന്നത്. 2021 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. ഇവർക്ക് ആസാദ് റാവു ഖാൻ എന്നൊരു മകനുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kiran Rao Opens Up About Her Divorce With Aamir Khan
Next Story