
അനിശ്ചിതത്വം നീങ്ങി; ‘കിങ് ഓഫ് കൊത്ത’യുടെ റിലീസ് തിയതി പുറത്തുവിട്ട് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ
text_fieldsദുൽഖർ സൽമാൻ നായകനായ ‘കിങ് ഓഫ് കൊത്ത’യുടെ ഒ.ടി.ടി റിലീസ് തീയതി ഉറപ്പിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് ‘കിങ് ഓഫ് കൊത്ത’യുടെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയത്. നേരത്തേ നിരവധി തീയതികൾ സിനിമയുടെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട് പറഞ്ഞുകേട്ടിരുന്നു. സെപ്റ്റംബർ 22ന് ചിത്രം ഒ.ടി.ടിയിൽ എത്തുമെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ആ തീയതി മാറ്റുകയും സെപ്റ്റംബര്‍ 28നോ 29നോ ചിത്രം ഒ.ടി.ടിയിൽ എത്തുമെന്നുമായിരുന്നു തുടർന്നുവന്ന വാർത്ത.
സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ‘കിങ് ഓഫ് കൊത്ത’ സംവിധാനം ചെയ്തത്. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ദുൽഖറിനൊപ്പം ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും ചിത്രത്തിലുണ്ട്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സിനിമയുടെ ഒ.ടി.ടി റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 29സ് സിനിമയുടെ രപദർശനം ആരംഭിക്കും. ‘കിങ് ഓഫ് കൊത്ത’യുടെ ഛായാഗ്രഹണം നിമിഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം രാജശേഖർ, സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ, കൊറിയോഗ്രാഫി ഷെറീഫ്.