ഇന്ത്യയുടെ ഏഷ്യാ കപ്പ് വിജയവും ജവാന്റെ 800 കോടി നേട്ടവും ആരാധകർക്കൊപ്പം ആഘോഷിച്ച് കിങ് ഖാൻ
text_fieldsഒരു വർഷം തന്നെ 1000 കോടി കളക്ഷൻ നേടുന്ന രണ്ട് ചിത്രങ്ങളിലെ നായകൻ എന്ന റെക്കോർഡിലേക്ക് കുതിക്കുകയാണ് സാക്ഷാൽ ഷാരൂഖ് ഖാൻ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ‘പത്താൻ’ എന്ന ചിത്രത്തിന്റെ ചരിത്ര വിജയത്തിന് പിന്നാലെ അറ്റ്ലിയുടെ ‘ജവാനും’ വമ്പൻ കുതിപ്പാണ് ബോക്സോഫീസിൽ കാഴ്ചവെക്കുന്നത്.
റിലീസ് ചെയ്ത്, ഇന്നേക്ക് 11 ദിവസങ്ങൾ കഴിയുമ്പോൾ 800 കോടിയിലേറെയാണ് ‘ജവാന്റെ’ കലക്ഷൻ. തെന്നിന്ത്യയിൽ നിന്ന് ശരാശരിയെന്ന തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ, ഉത്തരേന്ത്യൻ തിയറ്റുകളിൽ ഇപ്പോഴും തിരക്കൊഴിഞ്ഞിട്ടില്ല.
ജവാന്റെ 800 കോടി വിജയവും ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ത്രസിപ്പിക്കുന്ന കിരീട നേട്ടവും തന്റെ ആരാധകർക്കൊപ്പം ആഘോഷിച്ചിരിക്കുകയാണ് ഷാരൂഖ്. തന്റെ മുംബൈയിലെ വസതിയായ മന്നത്തിന് മുന്നിൽ തടിച്ചുകൂടിയ ആരാധകർക്ക് മുന്നിൽ നീല ടി-ഷർട്ട് ധരിച്ചാണ് കിങ് ഖാൻ എത്തിയത്. ഷാരൂഖ് ഖാൻ യൂനിവേഴ്സ് ഫാൻ ക്ലബ് എന്ന ഔദ്യോഗിക പേജാണ് വിഡിയോ പങ്കുവെച്ചത്. നീല ധരിച്ചെത്തിയ കിങ് ഖാൻ ഇന്ത്യയുടെ വിജയം ആരാധകർക്കൊപ്പം ആഘോഷിക്കുന്നു എന്നാണ് വിഡിയോക്ക് അടിക്കുറിപ്പായി എഴുതിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

