Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിലോമീറ്റേഴ്​സ്​ ആൻഡ്​ കിലോമീറ്റേഴ്​സിന്​ ഒടിടി റിലീസില്ല; ഓണത്തിന് ടിവിയിൽ കാണാം

text_fields
bookmark_border
കിലോമീറ്റേഴ്​സ്​ ആൻഡ്​ കിലോമീറ്റേഴ്​സിന്​ ഒടിടി റിലീസില്ല; ഓണത്തിന് ടിവിയിൽ കാണാം
cancel

കൊച്ചി: ആ​േൻറാ ജോസഫ്​ നിർമിച്ച്​ ടൊവിനോ തോമസ് നായകനാവുന്ന 'കിലോമീറ്റേഴ്സ് ആൻഡ്​ കിലോമീറ്റഴ്സ്' ഒ.ടി.ടി റിലീസിന്​ പകരം നേരിട്ട്​ ടെലിവിഷൻ റിലീസിനൊരുങ്ങുന്നു. ഏഷ്യാനെറ്റില്‍ ഓണത്തിനായിരിക്കും ചിത്രത്തി​െൻറ ആദ്യ പ്രദര്‍ശനം. മുൻനിര താരം അഭിനയിക്കുന്ന ഒരു ചിത്രം ആദ്യമായാണ്​ നേരിട്ട്​ ടെലിവിഷനിൽ റിലീസ്​ ചെയ്യാനൊരുങ്ങുന്നത്​.

പൈറസി നേരിട്ടതിനെ തുടർന്ന്​​ ഒടിടി റിലീസായി ചിത്രം പ്രേക്ഷകരിലേക്കെത്തിക്കാൻ ആലോചിക്കുകയാണെന്ന്​ നിർമാതാവായ ആ​േൻറാ ജോസഫ്​ കഴിഞ്ഞ ദിവസം​ അറിയിച്ചിരുന്നു.​ ഒ.ടി.ടി റിലീസ്​ ചെയ്യാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ നിർമാതാവായ തിയറ്റർ സംഘടനയെ സമീപിക്കുകയും അവരുടെ അനുമതി ലഭിക്കുകയും ചെയ്​തു.

ഒടിടി റിലീസുകളെ എതിര്‍ത്തിരുന്ന തീയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്, ആന്‍റോ ജോസഫിന്‍റെ സിനിമയ്ക്ക് ഇളവനുവദിക്കുന്നതായി പ്രസ്താവന ഇറക്കിയെങ്കിലും, ചിത്രം ടെലിവിഷൻ റിലീസായി പ്രേക്ഷകരിലേക്കെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാര്‍ത്ഥ് ശിവ, ജോജു ജോര്‍ജ്ജ്, ബേസില്‍ ജോസഫ്, സുധീഷ് രാഘവന്‍, മാലാ പാര്‍വ്വതി, മുത്തുമണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്​. സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. സുഷിന്‍ ശ്യാമാണ് പശ്ചാത്തല സംഗീതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kilometers and kilometers to release on television
Next Story