ജാഫർ ഇടുക്കിയുടെ 'കിടുക്കാച്ചി അളിയൻ' ചിത്രീകരണം ആരംഭിച്ചു
text_fieldsകെ.എം ബഷീർ പൊന്നാനി കഥ എഴുതി സംവിധാനം ചെയ്യുന്ന 'കിടുക്കാച്ചി അളിയൻ' എന്ന ചിത്രം വർബ സിനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ.രതീഷ് കുമാർ നിർമിക്കുന്നു. പ്രദീപ് നായർ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി 'വിജയൻ' എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കാരക്കുണ്ട് കോളനിയിൽ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. മലബാറിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കുടുംബകഥ മുഴുവനായും ഹ്യൂമറിന്റെ മേമ്പടിയോട് കൂടിയാണ് പറഞ്ഞിരിക്കുന്നത്. ചിറയിൻകീഴ്, മുട്ടപ്പലം ഗ്രാമപഞ്ചായത്ത്, പരിസരപ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷൻ.
സുധീർ കരമന,ടോണി,ഉണ്ണിരാജ,സലിംഹസൻ, സുമിൻ,ലത്തീഫ് കുറ്റിപ്പുറം, ഉണ്ണി നായർ, ജലീൽ തിരൂർ, റസാക് ഗുരുവായൂർ, സുചിത്ര നായർ,അൻസിബ ഹസൻ, ലക്ഷ്മി പ്രിയ, കാമറൂൺ,ലതാ ദാസ്, കുളപ്പുള്ളി ലീല, നിതരാധ, ലക്ഷ്മിഅനിൽ, മായ, നിമ്മി സുനിൽ,സോഫി ആന്റണി, ബേബി ലാമിയ എന്നിവർ അഭിനയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

