Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടൻ കിച്ച സുധീപിന്റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു
text_fieldsbookmark_border
കന്നഡ നടൻ കിച്ച സുധീപിന്റെ അമ്മ സരോജ സഞ്ജീവ് (86) അന്തരിച്ചു.ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ ഏഴുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വിൽസൺ ഗാർഡൻ ശ്മശാനത്തിൽ വെച്ച് നടക്കും.
കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഉൾപ്പടെ നിരവധി പേര് സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഏറെ വേദനാജനകമായ വാർത്തയാണ് ഇതെന്നും സുധീപിനും കുടുംബത്തിനും ഈ വേദന സഹിക്കുന്നതിനുള്ള ശക്തി ലഭിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നതായും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. നടന്റെ ആരാധകരും അമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്.
Next Story

