Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കെ.ജി.എഫിന്​ ശേഷം കന്നഡയിൽ നിന്നൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി; ടൈറ്റിൽ പോസ്റ്റർ റിലീസ്​ ചെയ്​തു
cancel

കെ.ജി.എഫിന്​ ശേഷം കന്നഡയിൽ നിന്നൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി; ടൈറ്റിൽ പോസ്റ്റർ റിലീസ്​ ചെയ്​തു

text_fields
bookmark_border

കിച്ച സുദീപ് നായകനാകുന്ന ബ്രഹ്മാണ്ട ചിത്രം വിക്രാന്ത് റോണയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ബുർജ് ഖലീഫയിൽ ടൈറ്റില്‍ ലോഗോയും 180 സെക്കന്‍ഡ് സ്നീക് പീക്കും റിലീസ് ചെയുന്ന ലോകത്തിലെ ആദ്യ സിനിമയാണ് വിക്രാന്ത് റോണ. അഞ്ച്​ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് പദ്ധതിയിടുന്ന ഫിക്ഷണൽ ത്രില്ലർ ആണ് ചിത്രം.


ദുബായിയിൽ വെച്ചാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കുന്ന ഇവൻറ്​ നടന്നത്. കിച്ച സുദീപ്​ സിനിമയിൽ 25 വര്‍ഷം പൂർത്തിയാക്കുന്നതി​െൻറ ആഘോഷം കൂടിയായിരുന്നു അത്​. താരത്തി​െൻറ 2000 ft വിർച്വൽ കട്ടൗട്ടും അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. അനൂപ് ഭണ്ഡാരി ആണ് ചിത്രത്തി​െൻറ സംവിധായകൻ. ശാലിനി ആര്‍ട്സി​െൻറ ബാനറിൽ ജാക്ക് മഞ്ചുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. കൊ-പ്രൊഡ്യൂസര്‍ അലങ്കാർ പാണ്ഡ്യൻ. സംഗീതം - ബി അജനേഷ് ലോക്നാഥ്, ഛായാഗ്രഹണം - വില്യം ഡേവിഡ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kiccha Sudeep Vikrant Rona
Next Story