മലയാളം സംസാരിക്കുന്നത് ഏതു സംസ്ഥാനത്ത്; ഉത്തരം മുട്ടി നടി കിയാര അദ്വാനി
text_fieldsതെന്നിന്ത്യൻ സിനിമാ ലോകത്ത് സജീവമാകാൻ ഒരുങ്ങുകയാണ് കിയാര അദ്വാനി. രാം ചരൺ ചിത്രം ഗെയിം ചെയ്ഞ്ചർ, കന്നഡയിൽ നിന്ന് ടോക്സിക് എന്നീ ചിത്രങ്ങളാണ് നടിയുടേതായി ഒരുങ്ങുന്നത്.
ഇപ്പോഴിതാ കിയാര അദ്വാനിയുടെ ഒരു അഭിമുഖം റെഡ്ഡിറ്റിൽ വലിയ വിമർശനം ഉയർത്തുകയാണ്. റാണ അവതരിപ്പിക്കുന്ന ഷോയിൽ കിയാരയും രാം ചരണും അതിഥികളായി എത്തിയിരുന്നു. സൗത്തിന്ത്യൻ സിനിമയെക്കുറിച്ച് ചോദിക്കുന്നതിനൊപ്പം സൗത്തിലെ സംസ്ഥാനങ്ങൾ ഏതാണെന്ന് നടിയോട് ചോദിച്ചു. തെലങ്കാന, ആന്ധ്രാപ്രദേശ്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളുടെ പേരുകൾ കിയാര പറഞ്ഞു. തമിഴ് എവിടത്തെ ഭാഷയാണെന്നുള്ള റാണയുടെ ചോദ്യത്തിന് തമിഴ്നാട് എന്ന് നടി ഉത്തരം നൽകി. എന്നാൽ മലയാളത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഉത്തരം മുട്ടി. ഒടുവിൽ രാം ചരൺ, കേരളത്തിലെ ഭാഷയാണ് മലയാളമെന്ന് കിയാരയോട് പറഞ്ഞു.
വിഡിയോ വൈറലായതിന് പിന്നാലെ രൂക്ഷ വിമർശനവും ട്രോളുകളുമാണ് നടിക്കെതിരെ ഉയരുന്നത്.ഇതൊക്കെ സ്കൂളിൽ പഠിക്കുന്ന കാര്യങ്ങളാണെന്നും കിയാരയുടെ അറവില്ലായ്മയാണെന്നുമാണ് വിഡിയോക്ക് വരുന്ന കമന്റുകൾ. എല്ലാ സിലബസിലും ചെറിയ ക്ലാസുകളിൽ തന്നെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേരും ഭാഷയും തലസ്ഥാനമൊക്കെ പഠിപ്പിക്കമെന്ന് മറ്റൊരാൾ കുറിച്ചു.

