'അദ്ദേഹം സിനിമയിലെ എൻസൈക്ലോപീഡിയ' കമൽ ഹാസനോടൊപ്പമുള്ള യാത്രയിൽ ഖുഷ്ബു
text_fieldsഖുഷ്ബുവും കമൽ ഹാസനും
ഖുഷ്ബു തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ചിത്രമാണിപ്പോൾ പ്രേഷക ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ ഖുഷ്ബുവും സുഹാസിനിയും കൂടെ കമൽ ഹാസനുമാണുള്ളത്. ഗോവയിൽ വെച്ചു നടക്കുന്ന ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പങ്കെടുക്കാനുള്ള യാത്രക്കിടെ എയർപോർട്ടിൽവെച്ചെടുത്ത ചിത്രമാണ് വൈറലായത്.
'എന്റെ ആത്മമിത്രം സുഹാസിനിയോടൊപ്പം ഒരു സൂപ്പർ മാസ്റ്റർ ക്ലാസിന് ശേഷം, സിനിമയെകുറിച്ചുള്ള അനുഭവങ്ങളും അതിനെ കുറിച്ചുള്ള പല അറിവും സിനിമ ലോകത്തിലെ എൻസൈക്ലോപീഡിയ ആയ കമൽ ഹാസനിൽ നിന്നും പഠിക്കാനായി. അതൊരു മികച്ച അനുഭവമായിരുന്നു. എക്കാലത്തേയും മഹാനടനോടൊത്തുള്ള ഈ നിമിഷങ്ങൾ ഞങ്ങളിൽ ഗുരുവിൽ നിന്നും അറിവു നേടുന്ന കുട്ടികളെപോലെ ആയിരുന്നു.' ഖുഷ്ബു പറഞ്ഞു.
രാഷ്ട്രീയത്തിലും സിനിമയിലുമുള്ള വ്യത്യാസങ്ങൾ മാറ്റിവെച്ച് ഖുഷ്ബുവും കമലും സൗഹൃദം പങ്കിടുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നുവെന്ന് ആരാധകർ പറയുന്നു. കമൽഹാസന്‍റെ നിർമാണത്തിൽ രജനീകാന്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ സംവിധാനത്തിനായി ഖുഷ്ബുവിന്‍റെ ഭർത്താവ് സുന്ദർ സിയെയാണ് ആദ്യം സമീപിച്ചിരുന്നത്. എന്നാൽ പിന്നീട് സംവിധായകൻ ഈ സിനിമയിൽ നിന്നും പിൻമാറിയത് വലിയ ചർച്ചയായിരുന്നു. പ്രചരിക്കുന്ന കിംവദന്തികൾ ശരിയല്ലെന്ന ഭർത്താവിന്റെ വാദത്തെ ഖുഷ്ബു ന്യായീകരിച്ചു. ഇത് പിന്നീട് വലിയ വിവാദത്തിന് വഴിവച്ചു.
വിവാദത്തിൽ കമൽ ഹാസൻ മറുപടിയുമായി എത്തിയിരുന്നു. 'തലൈവർ 173 ൽ നിന്ന് അദ്ദേഹം പിന്മാറിയതിന്റെ കാരണം പത്രസമ്മേളനത്തിൽ സുന്ദർ സി വിശദീകരിച്ചിട്ടുണ്ട്. അതിനോട് ഇനിയൊന്നും എനിക്ക് ചേർക്കാനില്ല. ഒരു നിക്ഷേപകൻ എന്ന നിലയിൽ എന്റെ താരത്തിന് ഇഷ്ടപെടുന്ന ഒരു സ്ക്രിപ്റ്റ് എനിക്ക് വേണം. അതാണ് നല്ല സിനിമക്കായുള്ള ആരോഗ്യകരമായ മാർഗം. അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നതുവരെ ഞങ്ങൾ ശരിയായ കഥകൾ തിരയുന്നത് തുടരും. ഞങ്ങൾ നിലവിൽ ഒരു ഗുണനിലവാരമുള്ള സ്ക്രിപ്റ്റ് അന്തിമമാക്കുന്ന പ്രക്രിയയിലാണ്' -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

