Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഓണം കളറാക്കാൻ...

ഓണം കളറാക്കാൻ ഖലീഫയെത്തുന്നു; പൃഥ്വിരാജ്-വൈശാഖ് ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു

text_fields
bookmark_border
ഓണം കളറാക്കാൻ ഖലീഫയെത്തുന്നു; പൃഥ്വിരാജ്-വൈശാഖ് ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
cancel

ഓണത്തിന് മാറ്റുകൂട്ടാൻ മാമ്പറക്കൽ ആമിർ അലിയായി പൃഥ്വിരാജെത്തുന്നു. ഒപ്പം അതിഥി വേഷത്തിൽ മോഹൻലാലും. വൈശാഖ് സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രം ആഗസ്റ്റ് 20 ന് തിയേറ്ററുകളിലെത്തും. ചിത്രം രണ്ടു ഭാഗങ്ങളായാണ് എത്തുന്നത്. രണ്ടാം ഭാഗത്തിൽ മാമ്പറക്കൽ അഹമ്മദ് അലിയായെത്തുന്ന മോഹൻലാലായിരിക്കും നായകൻ. ഒന്നാം ഭാഗത്തിലെ നായകൻ പൃഥ്വിരാജ് രണ്ടാം ഭാഗത്തിലും ഉണ്ടാവും.

ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിജോ സെബാസ്റ്റ്യനാണ് ചിത്രത്തിന്‍റെ സഹ നിർമാതാവ്. പോക്കിരിരാജക്ക് ശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന ചിത്രം മാസ് ആക്ഷൻ ത്രില്ലറായാണ് ഒരുക്കിയത്. കേരളത്തിനു പുറമേ നേപ്പാൾ, ലണ്ടൻ, ദുബായ് എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ജോമോൻ ടി. ജോണാണ് ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. പള്ളിച്ചട്ടമ്പിയിലെ വില്ലൻ കഥാപാത്രമായ പട്ടേലർ കുഞ്ഞമ്പു നമ്പ്യാരായാണ് പൃഥ്വിരാജിന്‍റേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsMovie NewsentertainmentPrithiviraj Sukumaran
News Summary - khalifa movie release date
Next Story