പഞ്ചാര പഞ്ചിന്റെ പ്രഹരം കഴിയുന്നതിനു മുമ്പ് പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ; അപ്ഡേറ്റുകൾ പുറത്ത്
text_fields'ആലപ്പുഴ ജിംഖാന' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ കൂടുതൽ അപ്ഡേറ്റുകൾ പുറത്ത്. യൂനിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെയും ബാനറിൽ ബി. രാഗേഷാണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ ചിത്രമായിരുന്നു ആലപ്പുഴ ജിംഖാന.
ആസിഫ് അലി, രജിഷ വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിച്ച 'അനുരാഗ കരിക്കിൻ വെള്ളമാണ്' ഖാലിദ് റഹ്മാന്റെ ആദ്യ സിനിമ. ശേഷം മലയാളത്തിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ മണി സാറാക്കി 2019ൽ പുറത്തിറങ്ങിയ 'ഉണ്ട' എന്ന ചിത്രവും സിനിമ പ്രേമികൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് ഷൈൻ ടോം ചാക്കോയെ നായകനാക്കി 'ലൗ' ചിത്രീകരിച്ചു. തീയറ്റർ പൂരപ്പറമ്പാക്കിയ ഖാലിദ് റഹ്മാന്റെ ഇടിപടമായിരുന്നു 'തല്ലുമാല'. യുവാക്കൾക്കിടയിൽ ഹരമായി മാറിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. അവസാനമായി പുറത്തിറങ്ങിയ ആലപ്പുഴ ജിംഖാനയും മികച്ച കളക്ഷനാണ് നേടിയത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒ.ടി.ടിയിലും ഗംഭീര വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

