ഖാലിദ് അൽ അമീരി മലയാള സിനിമയിലേക്ക്; അർജുൻ അശോകനൊപ്പം ‘ചത്താ പച്ച-ദ റിങ് ഓഫ് റൗഡീസി’ൽ
text_fieldsദുബൈ: സാമൂഹിക മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഇമാറാത്തി ഇൻഫ്ലുവൻസർ ഖാലിദ് അൽ അമീരി മലയാള സിനിമയിൽ അതിഥി വേഷത്തിലെത്തുന്നു. ‘ചത്താ പച്ച-ദ റിങ് ഓഫ് റൗഡീസ്’ എന്ന അർജുൻ അശോകൻ മുഖ്യ വേഷമിടുന്ന സിനിമയിലാണ് അഭിനയിക്കുന്നത്.
അദ്വൈത് നായർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഫോർട് കൊച്ചിയിലാണ് നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ മലയാളികൾ അടക്കമുള്ളവരുടെ മനംകവർന്ന ഖാലിദ് ആദ്യമായാണ് സിനിമയിൽ വേഷമിടുന്നത്. കേരളത്തിലെ വിവിധ പ്രദശേങ്ങൾ സന്ദർശിച്ച് അദ്ദേഹം നേരത്തെ നിരവധി ഉള്ളടക്കങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിരുന്നു. നടൻ മമ്മൂട്ടിയുമായി നടത്തിയ അഭിമുഖവും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ ഖാലിദ് തന്നെയാണ് സിനിമയിൽ വേഷമിടുന്ന കാര്യം പങ്കുവെച്ചത്. ഈ വർഷം അവസാനത്തോടെ സിനിമ തിയറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത്. പ്രഫഷണൽ ഗുസ്തിയുമായി ബന്ധപ്പെട്ട കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ ഇതിവൃത്തം. അർജുൻ അശോകന് പുറമെ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഷിഹാൻ ഷൗക്കത്താണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

