ധ്യാൻ - അജു വർഗീസ് കൂട്ടുകെട്ടിൽ ‘ഖാലി പേഴ്സ് ഓഫ് ബില്യനേഴ്സ്’ തിയറ്ററുകളിലേക്ക്
text_fieldsനർമ്മത്തിന്റെ പൂത്തിരി കത്തിച്ച് ധ്യാൻ ശ്രീനിവാസൻ - അജു വർഗീസ് കൂട്ടുകെട്ടിൽ ‘ഖാലി പേഴ്സ് ഓഫ് ബില്യനേഴ്സ്’ തിയറ്ററുകളിലെത്തുന്നു. നവാഗതനായ മാക്സ്‌വെൽ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 10നാണ് റിലീസ് ചെയ്യുക.
റോയൽ ബഞ്ചാസ് എന്റർടൈൻമെന്റിന്റെ ബാനറിൽ അഹമ്മദ് റുബിൻ സലിം, നഹാസ് എം. ഹസ്സൻ, അനു റൂബി ജയിംസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ ബിബിൻ ദാസ്, ബിബിൻ വിജയ് എന്നീ കഥാപാത്രങ്ങളെ യഥാക്രമം ധ്യാൻ ശീനിവാസനും അജു വർഗീസും അവതരിപ്പിക്കുന്നു. ബിടെക് കഴിഞ്ഞ അഭ്യസ്തവിദ്യരായ രണ്ടു ചെറുപ്പക്കാരുടെ കഥ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം.
ജഗദീഷ്, ധർമ്മജൻ ബൊൾഗാട്ടി, രമേഷ് പിഷാരടി, അഹമ്മദ് സിദ്ദിഖ്, റാഫി, മേ
ർ രവി, സോഹൻ സീനുലാൽ, ഇടവേള ബാബു, സരയൂ, രഞ്ജിനി ഹരിദാസ്, നീ നാക്കുറുഷ്, ദീപ്തി കല്യാണി എന്നിവരും പ്രധാന താരങ്ങളാണ്. അനിൽ ലാലിന്റെ വരികൾക്ക് പ്രകാശ് അലക്സ് ഈണം പകർന്നിരിക്കുന്നു.
സന്തോഷ് അനിമ ഛായാഗ്രഹണവും നൗഫൽ അബ്ദുല്ല എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് - മീരാമാക്സ്, കോസ്റ്റ്യൂം ഡിസൈൻ - മൃദുല, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അംബ്രോ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ - സജി പുതുപ്പള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

