Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃത്വിക് റോഷനും രൺവീറും പുറത്തോ‍? ബ്രഹ്മാസ്ത്രയുടെ രണ്ടാംഭാഗത്തിൽ ദേവായി എത്തുന്നത് തെന്നിന്ത്യയിലെ സൂപ്പർ താരം!

text_fields
bookmark_border
ദേവ് എന്ന കഥാപാത്രത്തിനായി രൺവീർ സിങ്, ഹൃത്വിക് റോഷൻ എന്നിവരെ സമീപിച്ചതായി നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു
KGF Fame Yash Approached For Devs Role In Ayan Mukerjis Brahmastra 2
cancel

ന്ത്യൻ സിനിമയിൽ ഏറെ ചർച്ചയായ ചിത്രമായിരുന്നു രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ് ബ്രഹ്മാസ്ത്ര. സൂപ്പർ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങൾ ബോളിവുഡിൽ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോഴാണ് ബ്രഹ്മാസ്ത്ര തിയറ്ററുകളിൽ എത്തിയത്. ബഹിഷ്കരണാഹ്വാനം തലപൊക്കിയെങ്കിലും ആദ്യ ഷോയോടുകൂടി വിവാദങ്ങൾ അവസാനിക്കുകയായിരുന്നു. 2022 ൽ പുറത്തിറങ്ങിയ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമാണ് ബ്രഹ്മാസ്ത്ര.

സെപ്റ്റംബർ 9 ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. 2025 ഓടെ ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗം എത്തുമെന്ന് സംവിധായകൻ അയാൻ മുഖർജി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു നിർണ്ണായക റിപ്പോർട്ട് വൈറലാവുകയാണ്. രൺബീർ കപൂർ അവതരിപ്പിച്ച 'ശിവ' എന്ന കഥാപാത്രത്തിന്റെ പിതാവായ ദേവിന്റെ കഥയാണ് രണ്ടാംഭാഗത്തിൽ പറയുന്നത്. ഈ കഥാപാത്രത്തിനായി കെ.ജി. എഫ് താരം യഷിനെ അണിയറ പ്രവർത്തകർ സമീപിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നടന്റെ പിറന്നാളിനോടനുബന്ധിച്ച് 2023 ജനുവരിയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

ദേവ് എന്ന കഥാപാത്രത്തിനായി ബോളിവുഡ് താരങ്ങളായ രൺവീർ സിങ്, ഹൃത്വിക് റോഷൻ എന്നിവരെ സമീപിച്ചതായി നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ കുറിച്ച് താരങ്ങൾ പ്രതികരിക്കുകയും ചെയ്തു. എന്നാൽ കെ.ജി. എഫിന് ലഭിച്ച മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബ്രഹ്മാസ്ത്ര ടീമിനെ യഷിലേക്ക് എത്തിച്ചതത്രേ. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ശക്തനായ കഥപാത്രമാണ് ദേവ് എന്ന് അയാൻ മുഖർജി നേരത്തെ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KGF Fame Yash Approached For Dev's Role In Ayan Mukerji's Brahmastra 2
Next Story