Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റോക്കി ഭായ്​യുടെ പിറന്നാളിന് ബ്രഹ്മാണ്ഡ ടീസറുമായി​ കെ.ജി.എഫ്​ ചാപ്​റ്റർ 2 ടീം
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightറോക്കി ഭായ്​യുടെ...

റോക്കി ഭായ്​യുടെ പിറന്നാളിന് ബ്രഹ്മാണ്ഡ ടീസറുമായി​ കെ.ജി.എഫ്​ ചാപ്​റ്റർ 2 ടീം

text_fields
bookmark_border

പാൻ ഇന്ത്യ ഹിറ്റായി മാറിയ കന്നട ചിത്രം കെ.ജി.എഫി​െൻറ രണ്ടാം ഭാഗമായ കെ.ജി.എഫ്​ ചാപ്​റ്റർ 2-വി​െൻറ ബ്രഹ്മാണ്ഡ ടീസർ പുറത്തുവിട്ടു. ചിത്രത്തിലെ നായകൻ യാഷി​െൻറ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനുള്ള സമ്മാനമായിട്ടാണ്​ ടീസർ റിലീസ്​ ചെയ്​തത്​. പ്രശാന്ത്​ നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്ന്​ സഞ്ജയ്​ ദത്തും, രവീണ ടണ്ഡണും വേഷമിടുന്നുണ്ട്​.

ഹോമബിൾ ഫിലിംസി​െൻറ ബാനറിൽ വിജയ്​ കിരഗണ്ടൂർ നിർമിക്കുന്ന ബിഗ്​ ബജറ്റ്​ ചിത്രമായ കെ.ജി.എഫ്​ ചാപ്​റ്റർ 2 ബാഹുബലിക്ക്​ ശേഷം രാജ്യമൊട്ടാകെയുള്ള പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദക്ഷിണേന്ത്യൻ സിനിമയായി മാറിയിരിക്കുകയാണ്​. ആദ്യ ഭാഗം 250 കോടിയിലധികം ബോക്​സ്​ഒാഫീസ്​ കളക്ഷൻ നേടിയിയിരുന്നു. കന്നഡ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു കെ.ജി.എഫ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanjay DuttRaveena TandonYashKGF Chapter2KGF Chapter2 TEASER
Next Story