Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ജി.എഫ്​ 2: ബ്രഹ്​മാണ്ഡ ചിത്രത്തി​െൻറ റിലീസ്​ തീയതി​ പ്രഖ്യാപിച്ചു

text_fields
bookmark_border
കെ.ജി.എഫ്​ 2: ബ്രഹ്​മാണ്ഡ ചിത്രത്തി​െൻറ റിലീസ്​ തീയതി​ പ്രഖ്യാപിച്ചു
cancel

ബാംഗ്ലൂർ: ബ്രഹ്​മാണ്ഡ ചിത്രം കെ.ജി.എഫ്​ 2​െൻറ റിലീസ്​ തീയ്യതി പ്രഖ്യാപിച്ചു. 2022 ഏപ്രിൽ 14നാണ്​ ചിത്രം തീയേറ്ററുകളിലെത്തുക. അതേ തീയ്യതിയിൽ തന്നെ റിലീസ്​ ചെയ്യുന്ന തെലുങ്കുനടൻ പ്രഭാസി​െൻറ സലാറുമായാകും ചിത്രം ബോക്സ്​ ഓഫീസിൽ മാറ്റുരക്കുക.

''അവിചാരിതമായി എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ റിലീസ്​ ഡേറ്റ്​ വൈകുകയുള്ളൂ. അല്ലെങ്കിൽ നിശ്ചയിച്ച സമയത്ത്​ തന്നെ പുറത്തിറങ്ങും'' -ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന യാഷ്​ ട്വീറ്റ്​ ചെയ്​തു.

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന കെ.ജി.എഫ് ചാപ്റ്റർ-2വിന്‍റെ സാറ്റലൈറ്റ് അവകാശം സീയുടെ കേരളം, കന്നഡ, തമിഴ്, തെലുഗു ഉൾപ്പെടുന്ന സൗത്ത് ക്ലസ്റ്റർ സ്വന്തമാക്കിയിരുന്നു. ഹൊംബാലെ ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

കെ.ജി.എഫ് ചാപ്റ്റർ 1 ആഗോളതലത്തിൽ 50 ഇടങ്ങളിലായി നൂറിലേറെ തിയറ്ററുകളിൽ റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ തന്നെ 100 കോടി രൂപയിലേറെ വാരിക്കൂട്ടി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രമായി മാറിയിരുന്നു.

ഈ ആക്ഷൻ ബ്ലോക്ക്ബസ്റ്ററിന്‍റെ രണ്ടാം ഭാഗമായി വരുന്ന കെ.ജി.എഫ് ചാപ്റ്റർ 2 ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റാണ്. ചിത്രത്തിന്‍റെ ടീസർ ട്വിറ്ററിലും യൂട്യൂബിലും ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയതിന്​ പുറമെ 208 മില്യണിലധികം പേർ കാണുകയും ചെയ്തു.

ഈ മെഗാ എന്‍റർടൈനർ തിയറ്ററുകളിൽ റിലീസ് ചെയ്തശേഷം അതാത് ഭാഷകളിൽ സീ കേരളം, സീ കന്നഡ, സീ തമിഴ്, സീ തെലുങ്ക് ചാനലുകളിലൂടെ പ്രേക്ഷകർക്കു കാണാം. യാഷിനൊപ്പം ചിത്രത്തിൽ സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഠൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'KGF Chapter 2' to release in theatres on April 14, 2022
Next Story